0%

Chapter Title : ??കാലം കരുതിവച്ച പ്രണയം 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]

Author : vichu Read All Parts 1.2K
എന്റെ വർത്തമാന കാലത്തിലേക്ക് തിരിച്ചു വന്നു. ഇപ്പോൾ ഞാൻ വെറും ഒരു ആത്മാവാണ്, ആർക്കും കാണാനും കേൾക്കാനും സാധിക്കാത്ത എന്നാൽ എല്ലാം കാണാനും കേൾക്കാനും സാധിക്കുന്ന കഥകളിൽ മാത്രം കണ്ടുവരുന്ന ഒരു രൂപവും ഇല്ലാത്ത ഒരു ആത്മാവ് മാത്രം ..... ആരതിയുടെ വീടിനടുത്ത് നിർമ്മിച്ചിരിക്കുന്ന ആ വിവാഹ പന്തലിൽ നിന്ന് വാദ്യ ഉപകരണങ്ങളുടെ വിവാഹമേളം കേൾക്കുന്നു ... മുഹൂർത്തത്തിന് സമയം അടുത്ത് വരുന്നുവെന്ന് എനിക്ക് മനസ്സിലായി. "വേണ്ട ! അവളെ ഞാൻ കാണണ്ട .... ആ ആഗ്രഹം മനസ്സിൽ തന്നെ നിൽക്കട്ടെ .....എന്റെ നടക്കാത്ത അവസാന ആഗ്രഹമായി അത് എന്റെ ഉള്ളിൽ തന്നെ കുഴിച്ച് മൂടപ്പെടട്ടെ . " ഞാൻ അതും വിജാരിട്ട് തിരിഞ്ഞ് നടന്നു. ഇനി എന്താണ് അടുത്തതെന്ന് അറിയാതെ . മുന്നിലേക്ക് നടന്ന ഞാൻ ഒരു കുന്നിന്റെ മുകളിലെ ഒറ്റപ്പെട്ട ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്നു. അവിടെയിരുന്നാൽ പ്രകൃതി സൗകര്യം വ്യക്തമായി കാണാം ആർക്കും സന്തോഷം പകരുന്ന കാഴ്ചകൾ , പക്ഷെ ഞാൻ നീറുകയായിരുന്നു എല്ലാം നഷ്ടപെട്ടവനായി ജീവിതം നശിച്ചവനായി... അങ്ങനെ സമയം കടന്നുപോയി. ...... "  * ...... നിനക്ക് അനുവദിച്ച സമയം കഴിഞ്ഞിരിക്കുന്നു . നിനക്ക് ഭൂമിയിൽ നിന്നും വിട പറയേണ്ട നിമിഷം വന്നിരിക്കുന്നു ........* " ഒരു അശരീരി പോലെ ആ ശബ്ദം എന്റെ ചെവികളിൽ മുഴങ്ങി. ആ ശബ്ദം എവിടെ നിന്നാണ് വന്നതെന്ന് എനിക്ക് മനസ്സിലായില്ല .... ഉടനെ തന്നെ ഞാൻ തറയിൽ നിന്നും പറന്നുയരാൻ തുടങ്ങി  . ഒരു അപ്പൂപ്പൻ താടി കണക്കെ ഞാൻ പറന്നുയർന്നു. പറന്ന്

💬 Comments

View all comments