0%

Chapter Title : ??കാലം കരുതിവച്ച പ്രണയം 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]

Author : vichu Read All Parts 1.2K
......." ഡോക്ടർ പപ്പയോട് പറഞ്ഞു. പപ്പ പതിയെ തോളിലൂടെ കയ്യിട്ട് എന്നെ എണീപ്പിക്കാൻ ശ്രമിച്ചു. അങ്ങനെ നാളുകൾക്ക് ശേഷം ഞാൻ ഭൂമിയിൽ കാല് കുത്തി നിന്നു. ചെറിയ വേദന അനുഭവപ്പെടുന്നുണ്ട് വലിയ ബാലൻസും ഇല്ലായിരുന്നു. "പതിയെ ശരിയായിക്കൊള്ളും പതിയെ നടക്കാൻ ശ്രമിച്ചാൽ മതി. സ്റ്റെപ്പൊക്കെ കുറച്ച് ദിവസം കഴിഞ്ഞ് കയറാം. മെഡിസിൻ മുടക്കണ്ട  അതിൽ നിന്നും ചിലത് ഇനി വേണ്ട. പിന്നെ നാളെ ഹോസ്പിറ്റൽ വരെ ഒന്ന് കൊണ്ട് വരണം . നല്ല ഭക്ഷണമൊക്കെ കഴിച്ച് ഇനി ഉഷാറായാൽ മതി. " അത്രയും പറഞ്ഞ് അയാൾ ഒരു കുറിപ്പ് പപ്പയ്ക്ക് നൽകി  പപ്പയോട് എന്തോ സംസാരിച്ച ശേഷം അവിടെ നിന്നു പോയി. " അവർക്ക് ഒരു പാട് സംസരിക്കാനുണ്ടാകും ശല്യ പ്പെടുത്തണ്ട . നീനു നീ ഒന്ന് പുറത്തേക്ക് പോ... പിന്നെ അരുണിനെ വിളിച്ച് വിവരം പറ " പപ്പ അതും പറഞ്ഞ് അമ്മയെയും കൂട്ടി പുറത്തേക്ക് പോയി. നീനു ഒരു കള്ള ചിരി എന്റെ നേരെ നോക്കി പാസ്സാക്കിയ ശേഷം അവളും പുറത്ത് പോയി. ഞാൻ ബെഡിൽ ഇരിക്കുകയാണ് ആരതി  എന്റെ അടുത്ത് വന്നിരുന്നു. ഞാൻ അവളുടെ കൈ എന്റെ കൈവിരലുകൾ കൊണ്ട് കോർത്ത് പിടിച്ചു.. അവൾ എന്റെ തോളിൽ ചാരിയിരുന്നു..... " തനിക്ക് ആത്മാവ് എന്നുള്ളതിൽ വിശ്വാസമുണ്ടോ? " "എന്താ ഏട്ടാ ഇപ്പൊ അങ്ങനെ  ചോദിക്കാൻ " " കാരണം ഉണ്ട് " ഞാൻ അന്ന് ഞാനനുഭവിച്ച കാര്യങ്ങൾ അവളോട് പറഞ്ഞു. ആരതി ഒരു അതിശയം കണക്കെ എന്നെ നോക്കി ഇരിക്കുകയാണ്. "സത്യമാണോ ഏട്ടൻ

💬 Comments

View all comments