0%

Chapter Title : ??കാലം കരുതിവച്ച പ്രണയം 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]

Author : vichu Read All Parts 1.2K
പറഞ്ഞത് "
"സത്യം... ഞാനനുഭവിച്ചറിഞ്ഞ സത്യം ... ഇനി എനിക്കറിയേണ്ടത് തന്നെ കുറിച്ചാണ് . തന്റെ വീട്ടിൽ ഞാൻ അല്ല എന്റെ ആത്മാവ് വന്നപ്പോൾ കേട്ടതാണ് ആ വാദ്യ മേളമൊക്കെ . പിന്നെ എങ്ങനെയാണ് താൻ ഇവിടെ എത്തിയത്. തന്റെ കല്യാണം എങ്ങനെയാണ് മുടങ്ങിയത്. ? " എന്റെ മനസ്സിലെ സംശയമാകെ ഞാനവളോട് ചോദിച്ചു .... " കോഴ്സ് കംപ്ലീറ്റ് ചെയ്ത് ഞാൻ നാട്ടിൽ എത്തിയപ്പോൾ അച്ഛൻ കാണിച്ചു തന്ന ഒരു പണക്കാരന്റെ മകനെ വിവാഹം കഴിക്കാമെന്ന് എനിക്ക് സമ്മതിക്കേണ്ടി വന്നു. എല്ലാ കാര്യങ്ങൾക്കുമുള്ള അച്ഛന്റെ പിടിവാശി , അനുസരിക്ക മാത്രം ശീലമുള്ള എനിക്ക് ഈ കാര്യത്തിനും അച്ഛനെ അനുസരിക്കേണ്ടി വന്നു. പക്ഷെ അപ്പോഴും എന്റെ മനസ്സിൽ ചേട്ടൻ മാത്രമായിരുന്നു. പക്ഷെ ചേട്ടൻ അന്ന് പറഞ്ഞ വാക്കുകൾ ..... എന്നെ ചേട്ടന് ഇഷ്ടമില്ല എന്നു ഞാൻ കരുതി. എന്നാൽ വിവാഹം ക്ഷണിക്കാൻ ഞാൻ രേവതിയുടെ വീട്ടിൽ ചെന്നപ്പോഴാണ് ഞാൻ പല സത്യങ്ങളും അറിഞ്ഞത് . " ............ രേവതി :  "അപ്പോ നിന്റെ കല്യാണം തീരുമാനിച്ചോ ? അപ്പൊ നീരജ് സാറോ .... സാറിനെ നീ കണ്ടില്ലേ അതോ... സാറിനെ നീ  മറന്നോ ?" ആരതി : "നീരജ് സാറൊ ?, ഈ കാര്യം നീ ഇതങ്ങനെ അറിഞ്ഞു. " രേവതി:  " നീ പോയതറിഞ്ഞ സാറ് പിന്നെ മൂഡ് ഒാഥായിരുന്നു ... ചിലപ്പോഴക്കെ നീയിരിക്കുന്ന ആ സീറ്റിലേക്ക് തന്നെ നോക്കി നിൽക്കും, ഞാനത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു . ഞങ്ങളോട് പിന്നെ പഴയ കളിയും  ചിരിയുമൊക്കെ കുറഞ്ഞ് വന്നു.

💬 Comments

View all comments