0%

Chapter Title : ??കാലം കരുതിവച്ച പ്രണയം 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]

Author : vichu Read All Parts 1.2K
എനിക്ക് എന്തോ പന്തികേട് തോന്നി ഒരു ദിവസം സാറിന്റെ പെങ്ങളെ മാറ്റി നിർത്തി കാര്യം ചോദിച്ചു ... ആദ്യം അവളൊന്നും പറഞ്ഞില്ല. പിന്നീട് ചിലപ്പോൾ എനിക്ക് സഹായിക്കാൻ കഴിയുമെന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ കാര്യം എന്നോട് തുറന്ന്  പറഞ്ഞു. സാറന് നിന്നെ ഒരുപാട് ഇഷ്ടമാണെന്നും അന്ന് നീ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ സാറങ്ങനെ പറഞ്ഞതിന് സ്വയം പഴിച്ച് ജീവിക്കയാണെന്നും ..... നിനക്കറിയോ സാറിപ്പോഴും നിനക്ക് വേണ്ടി കാത്തിരിക്കുകയാണ് . സാറിന്റെ അറിയത്തി ചിലപ്പോഴക്കെ എന്നെ വിളിക്കും നിന്നെ കുറിച്ച് അന്വേഷിക്കും .....പക്ഷെ അന്ന് പോയതിൽ പിന്നെ നിന്നെ കുറിച്ച് ഒരു വിവരും ഇല്ലല്ലോ?  അപ്പൊ സാറിനെ കണ്ടില്ലേ.... സാറ് അറിഞ്ഞു കാണില്ല നീ വന്ന വിവരം . അറിഞ്ഞാൽ ഓടിവരും തീർച്ച......." " രേവതി എന്നോട്  അന്ന് പറഞ്ഞ കാര്യങ്ങൾ എന്നെ തളർത്തുകയാണ് ഉണ്ടായത് ചേട്ടാ ..... ചേട്ടൻ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് ഞാൻ അവളുടെ വാക്കുകളിലൂടെ മനസ്സിലാക്കി. പക്ഷെ അപ്പോഴേക്കും ഏറെ വൈകിയെന്ന് എനിക്ക് തോന്നി. വീട്ടിൽ എത്തി അച്ഛനോട് ഞാൻ എല്ലാം തുറന്നു പറഞ്ഞു. എനിക്ക് ഒരാളെ ഇഷ്ടമാണെന്നും അയാൾ എന്നെ കത്തിരിക്കുകയാണ് എന്ന് ഞാൻ അറിഞ്ഞില്ല എന്നും .  എന്റെ കരണത്ത് ആഞ്ഞടിച്ചാണ് അച്ഛൻ അതിന് പ്രതികരിച്ചത്. ഞാൻ എനിക്ക് ഇഷ്ടമുള്ള ആളോടൊത്ത് ജീവിക്കുമെന്ന് വാശി പിടിച്ചപ്പോൾ അച്ഛൻ കയറുമെടുത്ത് മുറിയിൽ കയറി സ്വയം ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു. അമ്മ ഉൾപ്പടെ എന്നോട് കാലുപിടിച്ച് അപേക്ഷിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് അവരോടൊപ്പം നിൽക്കേണ്ടി വന്നു ചേട്ടനെ തള്ളിപ്പറയേണ്ടി വന്നു. വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ പറയേണ്ടി വന്നു.

💬 Comments

View all comments