0%

Chapter Title : ??കാലം കരുതിവച്ച പ്രണയം 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]

Author : vichu Read All Parts 1.2K
അപ്പോഴൊക്കെ എന്റെ ഹൃദയം നുറുങ്ങുകയായിരുന്നു ഏട്ടാ............." ആരതി  കഴിഞ്ഞ കാര്യങ്ങൾ പറഞ്ഞ് എന്റെ നെഞ്ചിൽ ചാരി പൊട്ടി കരഞ്ഞു...... "എല്ലാം കഴിഞ്ഞില്ലേ ആരതി ഇനി അതിനെ കുറിച്ച് ആലോചിച്ച് എന്തിനാ കരയുന്നേ ..... പിന്നെ നീ ഇവിടെ എങ്ങനെയാ എത്തിയത് . എന്നെ ഞെട്ടിച്ച കാര്യം അതാണ് . ഞാൻ കരുതി നീ എന്നിൽ നിന്നും എന്നന്നേക്കുമായി അകന്നുവെന്ന്..." "അങ്ങനെ അകലില്ല ചേട്ടാ ..... ഇഷ്ടപെടുന്നവരെ ഒരുമിപ്പിക്കാൻ ഈശ്വരൻ കൂടെയുണ്ടാകും. അന്ന് ചേട്ടൻ എന്നെ കാണാൻ വന്നതിൽ പിന്നെ ഞാൻ മനസമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല. ഇത്രയ്ക്ക്  ചേട്ടനെ ഇഷ്ടപ്പെടാൻ കാരണം എന്താണെന്നും എനിക്കറിയല്ല . പക്ഷെ ഞാൻ മനസ്സിലാക്കി ചേട്ടനില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല എന്ന് , മറ്റൊരാൾക്ക് മുന്നിൽ താലികെട്ടാൻ എനിക്ക് തലകുനിച്ച് കൊടുക്കാൻ പറ്റില്ല എന്ന്. അങ്ങനെയാണ് അന്ന് രാത്രി ചേട്ടനെ ഞാൻ വിളിച്ചത്. എന്റെ സങ്കടങ്ങൾക്കിടയിൽ എനിക്ക് ആശ്വാസം പകർന്നത് വന്ന് വിളിച്ചിറക്കാം എന്ന് ഏട്ടൻ തന്ന വാക്കാണ് .....പക്ഷെ മുഹൂർത്തത്തിന് തൊട്ട് മുൻപ് പോലും ചേട്ടനെ ഞാൻ കണ്ടില്ല. ചേട്ടൻ വരും എന്ന് പ്രതീക്ഷിച്ച എനിക്ക് ലഭിച്ചത് ഒരു ഫോൺ കോളായിരുന്നു. ചേട്ടന്റെ ഫോണിൽ നിന്നും  ചേട്ടന്റെ കൂട്ടകാരനായ അരുൺ ചേട്ടനായിരുന്നു. വിവരമറിഞ്ഞ എനിക്ക് ഒരു ഷോക്കായിരുന്നു. അവസാനം അരുൺ ചേട്ടൻ  എന്നോട് പറഞ്ഞത് ഇതാണ്
" അവൻ എപ്പോൾ ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന് ആർക്കും അറിയില്ല. തനിക്കു തന്ന വാക്കുപാലിക്കാൻ അവനിപ്പോൾ കഴിയില്ല. തീരുമാനം തന്റേതാണ് ആരോടൊത്ത് ജീവിക്കണം എന്നുള്ളത്. " ഞാനീ കല്യാണത്തിന് നിന്നു കൊടുത്താൽ ചേട്ടനോട്

💬 Comments

View all comments