0%

Chapter Title : ??കാലം കരുതിവച്ച പ്രണയം 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]

Author : vichu Read All Parts 1.2K
ചെയ്യുന്ന മഹാപാപമാണ് എന്ന് എനിക്ക് മനസ്സിലായി. എനിക്കു വേണ്ടിയല്ലേ ഇപ്പോൾ ഈ അവസ്ഥയിൽ .  താലി കെട്ടാൻ എന്റെ അടുത്ത് വന്നിരുന്ന പയ്യനോട് ഞാൻ പറഞ്ഞു എനിക്കീ കല്യാണം ഇഷ്ടമല്ല എന്ന് . കാരണം തിരക്കിയ അവരോട് ഞാൻ എല്ലാ കാര്യവും തുറന്ന് പറഞ്ഞു , അച്ഛന്റെ നിർബന്ധം കാരണമാണ് ഈ വിവാഹത്തിന് സമ്മതിച്ചത് എന്നും ഞാൻ പറഞ്ഞു  . ഒടുവിൽ അവർ വിവാഹത്തിൽ നിന്നും പിന്മാറി . ദേഷ്യം കയറിയ അച്ഛൻ എനിക്കിങ്ങനെയൊരു മകളില്ലാ എന്നു പറഞ്ഞ് എന്നെ വീട്ടിൽ നിന്നും പുറത്താക്കി . എനിക്ക് സങ്കടമൊന്നും തോന്നിയില്ല. അവർ എനിക്ക് വാങ്ങി നൽകിയ ആഭരങ്ങളും മറ്റുമൊക്കെ മടക്കി നൽകി ഞാൻ നേരെ ചെന്നത് ഹോസ്പിറ്റലിലേക്കാണ് . അവിടെ എന്നെ രണ്ടു കയ്യും നീട്ടി സ്വീകരിക്കാൻ ചേട്ടന്റെ വീട്ടുകാരുണ്ടായിരുന്നു. ചേട്ടൻ തിരിച്ചു വരും എന്ന് എനിക്ക് ഉറപ്പുണ്ടയിരുന്നു. ഞാൻ കാത്തിരുന്നു. ദൈവം എന്റെ പ്രാർത്ഥന കേട്ടു..." ആരതി നടന്ന കര്യങ്ങൾ വ്യക്തമായി എനിക്ക് പറഞ്ഞു തന്നു. എല്ലാം വിധിയുടെ വിളയാട്ടം - അകനെ തന്നെയെന്ന് ഞാനും കരുതി..... " ഒരു പക്ഷെ തന്റെ കണ്ണുനീർ തന്നെയാണ് എന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത് ." ........... ചില ദിവസങ്ങൾ കടന്നു പോയി ..... ഞാൻ ഇപ്പോൾ പഴയ നീരജായി മാറിക്കഴിഞ്ഞു..... എന്നെ മാറ്റിയെടുക്കാൻ എന്റെ കുടുംബവും സുഹൃത്ത് അരുണും കൂടെ തന്നെ ഉണ്ടായിരുന്നു. അങ്ങനെ വർഷങ്ങളായി കാത്തിരുന്ന ആ നിമിഷം ഞങ്ങളെ തേടിയെത്തി. എല്ലാ ദൈവങ്ങളെയും മനസ്സിൽ സാക്ഷിയാക്കി ഞാൻ ആരതിയുടെ കഴുത്തിൽ താലി ചാർത്തി. എന്റെ ജീവിതത്തിലെ

💬 Comments

View all comments