0%

Chapter Title : ??കാലം കരുതിവച്ച പ്രണയം 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]

Author : vichu Read All Parts 1.2K
ഏറ്റുവും സുന്ദരമായ നിമിഷം  . ഏതൊരു മനുഷ്യന്റെയും കയ്പ് നിറഞ്ഞ ജീവിതത്തിനൊടുവിൽ ഒരു മധുര നിമിഷം  വരും എന്ന് കാലം എന്നെ പഠിപ്പിച്ചു. മനസ്സ് നിഞ്ഞ് അനുഗ്രഹിക്കാൻ പപ്പയും അമ്മയും കൂടെ ഉണ്ടായിരുന്നു. പിന്നെ എല്ലാ കാര്യത്തിനും ഓടിനടക്കാൻ ഒരു പക്ഷെ ഇങ്ങനെയൊരു നിമിഷത്തിന് കാരണക്കാരനായ അരുണും ഒപ്പം ഉണ്ടായിരുന്നു. " ഞാൻ പറഞ്ഞില്ലേ ചേട്ടാ ആരതി ചേച്ചി ചേട്ടന്റെയാണെന്ന് ." നീനു അതു പറഞ്ഞപ്പോൾ എന്റെ മനസ്സ് വായിക്കാൻ കഴിയുന്ന എന്റെ പെങ്ങൾക്ക് എന്റെ ജീവിത നിമിഷങ്ങളും മുൻകൂട്ടി അറിയാൻ കഴിയുമെന്ന് ഞാൻ മനസ്സിലാക്കി. ....... ഒരു ചുവന്ന പട്ടുസാരിയൊക്കെ ഉടുത്ത് തലയിൽ മുല്ലപ്പൂവൊക്കെ ചൂടി കയ്യിൽ പാൽ ഗ്ലാസ്സുമായി പതിയെ അവൾ എന്റെ അടുത്തേക്ക് വന്നു. മുഖം നാണം കൊണ്ട് ചുവന്നിരുന്നു. ഞാൻ പാൽ ഗ്ലാസ്സ് വാങ്ങി ടേബിളിൽ വച്ച ശേഷം അവളെ പൊക്കിയെടുത്ത് വട്ടം കറക്കി  ശേഷം ബെഡിൽ കിടത്തി. "എന്താ ഉദ്ദേശം ?" ഒരു നാണം നിറഞ്ഞ ചിയോടെ അവൾ ചോദിച്ചു. " എന്റെ മുത്തിന് കുറച്ച് പുതിയ കാര്യങ്ങൾ പറഞ്ഞു തരാൻ പോകുവാ ... " ഞാനതും പറഞ്ഞ് ബെഡിലേക്ക് കയറി അവളെ ചുറ്റിവരിഞ്ഞു....... അവളുടെ മുഖത്ത് ഞാൻ ആ പഴയ പുഞ്ചിരി വീണ്ടും കണ്ടു. ജീവിതത്തിന്റെ ഒരു പുതിയ അദ്യായം ഇവിടെ തുടങ്ങുകയാണ് . യഥാർത്ഥത്തിൽ പ്രണയിച്ച് ഒരു മനസ്സായി ജീവിക്കാൻ തുടങ്ങുകയാണ് . പ്രതീക്ഷകൾ അവസാനിക്കുന്ന ഇടത്തുനിന്ന് പുത്തൻ പ്രതീക്ഷകൾ നമുക്കായി കടന്നുവരും എന്ന പ്രതീക്ഷയോടെ ...... ശുഭം ........... ഞാൻ എഴുതുന്നതെല്ലാം ചെറുകഥകളാണ്. ഈ ചെറിയ

💬 Comments

View all comments