0%

Chapter Title : ??കാലം കരുതിവച്ച പ്രണയം [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : vichu Read All Parts 720
" ഇതുവരെ എണീറ്റില്ലേ , ഇത്രയും വയസ്സായിട്ടും പോത്തു പോലെ കിടന്നുറങ്ങുന്നു സമയം 8:30 ആയി , കോഴി കൂവിയതൊന്നും കേട്ടില്ലേ എന്റെ പുന്നാര ചേട്ടൻ ." നീനു അതും പറഞ്ഞ് ഞാൻ തലവഴി മൂടിയ പുതപ്പ് വലിച്ചെടുത്തു. "കഷ്ടമുണ്ട് കേട്ടോ ഞാൻ കുറച്ച് കൂടെ ഉറങ്ങട്ടെ നീനു ......." "ഉറങ്ങിയതൊക്കെ മതി." അവൾ അതും പറഞ്ഞ് എന്നെ ബെഡിൽ നിന്ന് പിടിച്ച് എണീപ്പിച്ചു. "ഞാൻ കോളേജിൽ പോകുവാ വൈകുന്നേരം ഇന്നലത്തെപ്പോലെ കോളേജിന്റെ മുൻപിൽ ഉണ്ടാകണം. " അവൾ ഉത്തരവിടുന്ന ഭാവത്തിൽ എന്നോട് പറഞ്ഞ് റൂമിന്റെ പുറത്തേക്ക് പോയി . ഞാൻ എഴുന്നേറ്റ് എന്റെ കാര്യങ്ങളിലേക്കും തിരിച്ചു. .........
വൈകിട്ട് ഇന്നലത്തെ സമയത്തിന് ഞാൻ കോളേജിന്റെ ഫ്രണ്ടിൽ എത്തി ആ സ്ഥലത്തു തന്നെ ബൈക്ക് നിർത്തി അതിൽ ഇരുന്നു. കോളേജിന്റെ മെയിൻ ഗേറ്റിലൂടെ നോക്കിയപ്പോൾ ഇന്നലെ കണ്ട ആ സുന്ദരിയും കൂട്ടുകാരിയും അകത്ത് നിന്ന് നടന്നു വരുന്നത് കണ്ടു. 'ഇനിയും അവളെ നോക്കിയാൽ ഇന്നലെ കേട്ടതുപോലെ കേൾക്കേണ്ടിവരും . എന്തിനാ വെറുതേ പുലിവാല് പിടിക്കുന്നേ .....' എന്ന് ഞാൻ മനസ്സിൽ വിജാരിച്ച് പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ എടുത്ത് അതിലേക്ക് നോക്കി കൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഒരു കൈ എന്റെ തോളിൽ വന്ന് പതിച്ചു. മറ്റാരുമല്ല എന്റെ കുറുമ്പി പെങ്ങൾ തന്നെ. "എന്താ ഫോണിൽ ഇത്രയ്ക്ക് തിരയാൻ ആരെങ്കിലും നമ്പർ വല്ലതും തന്നോ ." ഞാൻ തിരിഞ്ഞു നോക്കിയ പാടെ നീനു എന്റോടെ ചോദിച്ചു. "ഒന്നു പോടി..... " ഞാനതും പറഞ്ഞ് അവളുടെ കയ്യിൽ നിന്ന് ബാഗ്

💬 Comments

View all comments