Chapter Title : ??കാലം കരുതിവച്ച പ്രണയം [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
അത്രയും ചിരിച്ചു കൊണ്ട് പറഞ്ഞ് ബഡിൽ എഴിച്ചിരുന്നു.
"നീ ആള് കൊള്ളാമല്ലോ? നമ്മൾ തമ്മിൽ ആറ് വയസ്സിന്റെ വ്യത്യാസമുണ്ട് . ഞാൻ നിന്റെ ചേട്ടനാ അല്ലാതെ നീ എന്റെ ചേച്ചിയല്ല കേട്ടോ .....അവള് കല്യാണം ആലോചിക്കാൻ വന്നിരിക്കുന്നു."
ഞാൻ അവളുടെ ചെവിയിൽ ചെറിയ ഒരു നുള്ള് കൊടുത്തു കൊണ്ട് പറഞ്ഞു.
"കാലമാടൻ, ഒരു വലിയ ചേട്ടൻ വന്നിരിക്കുന്നു. പോടാ പൂവാലാ......... വായിനോക്കി......"
അവൾ അതും പറഞ്ഞ് റൂമിന്റെ പുറത്തേക്ക് ഓടി ഇനി ഇവിടെ നിന്നാൽ വീണ്ടും നുള്ള് കിട്ടുമെന്ന് അവൾക്ക് തോന്നിയിട്ടുണ്ടാകും...
"എടാ ഇത് ഇപ്പോ മൂന്ന് നാല് മാസമായില്ലേ ലിസ്റ്റിൽ പേര് വന്നിട്ട് . ഇനി എന്നാണോ ഒരു കോളേജിൽ കയറികൂടാൻ പറ്റുക . "
ഞങ്ങൾ രാത്രി അത്താഴം കഴിക്കുന്നതിനടയ്ക്ക് പപ്പ എന്നോട് ചോദിച്ചു.
"ഉടനെ ഉണ്ടാകും പപ്പ , ഞാൻ അനേഷിച്ചപ്പോൾ അങ്ങനെയാ അറിഞ്ഞത് . "
" ചേട്ടനെ ആർക്കും വേണ്ടായിരിക്കും പപ്പാ . ചേട്ടൻ പഠിപ്പിക്കുന്ന പിള്ളേരുടെ കാര്യമോർത്ത് സങ്കടം വരുന്നു."
അപ്പൊതന്നെ അവൾ കമന്റടിച്ചു.
"എടി നിന്നെ . "
ഞാൻ അവളെ നുള്ളാനായി കയ്യെടുത്തതും കയ്യിലിരുന്ന പ്ലേറ്റ് അവിടെ വച്ച് അവൾ കൈകഴുകാനായി ഓടി .
" അനുഭവിച്ചോ ...... കുഞ്ഞ് പെങ്ങൾ എന്നും പറഞ്ഞ് കൊഞ്ചിച്ച് വഷളാക്കിയതല്ലേ നീ ..."
അമ്മ അതും എന്നോട് പറഞ്ഞ് അവൾ കഴിച്ചിട്ട് വച്ച പ്ലേറ്റുമെടുത്ത് അടുക്കളയിലേക്ക് പോയി.
........
സൂര്യന്റെ ചെറിയ കിരണങ്ങൾ ജനാല വഴി എന്റെ മുഖത്ത് പതിച്ചപ്പോൾ ഞാൻ പുതപ്പ് തലവഴി മൂടി തിരിഞ്ഞ് കിടന്നു.
💬 Comments
View all comments