0%

Chapter Title : ??കാലം കരുതിവച്ച പ്രണയം [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : vichu Read All Parts 334
ബൈക്ക് നിർത്തി അതിൽ ഇരുന്നു. കോളേജിന്റെ മെയിൻ ഗേറ്റിലൂടെ നോക്കിയപ്പോൾ ഇന്നലെ കണ്ട ആ സുന്ദരിയും കൂട്ടുകാരിയും അകത്ത് നിന്ന് നടന്നു വരുന്നത് കണ്ടു. 'ഇനിയും അവളെ നോക്കിയാൽ ഇന്നലെ കേട്ടതുപോലെ കേൾക്കേണ്ടിവരും . എന്തിനാ വെറുതേ പുലിവാല് പിടിക്കുന്നേ .....' എന്ന് ഞാൻ മനസ്സിൽ വിജാരിച്ച് പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ എടുത്ത് അതിലേക്ക് നോക്കി കൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഒരു കൈ എന്റെ തോളിൽ വന്ന് പതിച്ചു. മറ്റാരുമല്ല എന്റെ കുറുമ്പി പെങ്ങൾ തന്നെ. "എന്താ ഫോണിൽ ഇത്രയ്ക്ക് തിരയാൻ ആരെങ്കിലും നമ്പർ വല്ലതും തന്നോ ." ഞാൻ തിരിഞ്ഞു നോക്കിയ പാടെ നീനു എന്റോടെ ചോദിച്ചു. "ഒന്നു പോടി..... " ഞാനതും പറഞ്ഞ് അവളുടെ കയ്യിൽ നിന്ന് ബാഗ് വാങ്ങിച്ചു. "അപ്പൊ എന്നെ അനുസരിക്കാനൊക്കെ അറിയാം അല്ലെ ." നീനു അതും പറഞ്ഞ് ബൈക്കിന്റെ പുറകിൽ കയറി. ഞാൻ ഹെൽമറ്റ് തലയിൽ വച്ച് നേരെ ബൈക്ക് എടുത്തു . ഇന്ന് ആ സുന്ദരിയെ ഞാൻ മൈന്റ് പോലും ചെയ്തില്ല. "ചേട്ടാ ആ ചേച്ചി ഇന്നലത്തെ പോലെ ചേട്ടനെ നോക്കുന്നുണ്ടല്ലോ എന്താ വല്ല ഉടക്കും ഉണ്ടായോ? " " ഞാൻ അവളുടെ മുഖത്ത് പോലും നോക്കിയില്ല പിന്നെയല്ലേ ഉടക്ക്, നീ ഇന്നലെ തൊട്ട് തുടങ്ങിയതാണല്ലോ ഈ കാര്യത്തിന്റെ പിന്നാലെ, ഒന്നു വിട്ട് കള എന്റെ നീനു . ഞാൻ ബൈക്ക് ഓടിക്കുന്നതിനിടയ്ക്ക് അവളോട് പറഞ്ഞു. കുറച്ച് മുന്നോട്ട് പോയപ്പോൾ ഒരു പോലീസിന്റെ ബൊലേറൊ എന്റെ ബൈക്കിനെ ഓവർട്ടേക്ക് ചെയ്ത് ബൈക്കിന് കുറുകെ നിർത്തി. ഞാൻ ബ്രേക്കിട്ട് ബൈക്ക് പെട്ടെന്ന് നിർത്തി. സത്യത്തിൽ ഞാനൊന്ന് പേടിച്ചു കാരണം സിനിമയിൽ മാത്രം കണ്ടിട്ടുള്ള സീൻ ദാ എന്റെ റിയൽ ലൈഫിലും . "എന്താ ചേട്ടാ പ്രശ്നം " ചെറിയ ഒരു പേടിയോടെ നീനു ചോദിച്ചു. " അറിയില്ല നീ ഇറങ്ങ് " നീനു ഇറങ്ങിയതും ഞാനും ബൈക്കിൽ നിന്ന് ഇറങ്ങി. ബൊലേറയുടെ മുൻപിൽ നിന്ന് ഇറങ്ങിയ ആളിലെ കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. അരുണായിരുന്നു അത്. ഡിഗ്രി കോളേജ്

💬 Comments

View all comments