0%

Chapter Title : ??കാലം കരുതിവച്ച പ്രണയം [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : vichu Read All Parts 717
എന്റെ കൂടെ നിൽക്കുന്ന ബെസ്റ്റ് ഫ്രണ്ടും കൂടെയാണ് . പപ്പ ഒരു ഹൈസ്കൂൾ പ്രിൻസിപ്പാൾ ആണ് ജസ്റ്റിൻ ജോസഫ് . പപ്പയുടെ പിടിവാശി കാരണമാണ് ഞാൻ ഈ പ്രൊഫഷൻ തിരഞ്ഞെടുത്തത് അല്ലെങ്കിൽ ഞാൻ ഏതെങ്കിലും ഐ.റ്റി കമ്പനിയിൽ എപ്പോഴേ കയറി കൂടുമായിരുന്നു. കമ്പ്യൂട്ടർ എജിനീയറിംഗ് പഠിക്കാൻ പോകണമെന്ന് പറഞ്ഞപ്പോൾ പപ്പ എന്നോട് പറഞ്ഞത് ഇതാണ്. "എന്റെ പപ്പയും ഞാനും അദ്യാപകരായിരുന്നു നീയും അത് തിരഞ്ഞെടുത്താൽ മതി." പപ്പയുടെ വാക്ക് ഒന്നൊന്നര വാക്കാണ് എനിക്ക് അത് എതിർക്കാനുള്ള ദൈര്യം ഇല്ലായിരുന്നു. പിന്നെ കമ്പ്യൂട്ടർ സയന്സിനോട് താല്പര്യം ഉള്ളത് കൊണ്ട് TTC ക്ക് അത് തന്നെ ഞാൻ തിരഞ്ഞെടുത്തു. പിന്നെ അമ്മ ,മേരി ജസ്റ്റിൻ ജോസഫ് . മകൻ അദ്യാപകനാവണമെന്ന് പറയുന്ന പപ്പ സ്വന്തം ഭാര്യയുടെ കാര്യത്തിലും ആ കർകശ ബുദ്ധി തന്നെ ഉപയോഗിച്ചു , അമ്മ അടുത്തുള്ള ഒരു സ്കൂളിൽ ടീച്ചറാണ്. ഓരോന്നാലോചിച്ചപ്പോഴേക്കും വീടെത്തിയിരുന്നു. ഞാൻ മെയിൻ ഗേറ്റ് കടന്ന് പോർച്ചിൽ ബൈക്ക് നിർത്തിയതും അവൾ ചാടി ഇറങ്ങി വീടിന് അകത്തേക്ക് ഓടി . "നിനക്ക് ബാഗ് വേണ്ടേ ............ " " ഒന്ന് കൊണ്ടു വാ , വലിയ ഭാരമൊന്നുമില്ലല്ലോ " ഓടുന്നതിനിടയ്ക്ക് അവൾ വിളിച്ച് പറഞ്ഞു.
'കോളേജിൽ പഠിക്കുകയാണ് സ്വഭാവം LP സ്കൂൾ പിള്ളേരുടേതും '. ഞാൻ അതും മനസ്സിൽ വിചാരിച്ച് ബാഗുമെടുത്ത് അകത്ത് കയറി. ഹാളിലെ ടേബിളിൽ ബാഗ് വച്ച ശേഷം റൂമിൽ കയറി ഫ്രഷായി. കുളിക്കുന്ന നേരം കണ്ണടയ്ക്കുമ്പോൾ മുഖത്ത് വരുന്നത് അവളുടെ മുഖമാണ് ആ സൂക്ഷിച്ചുള്ള നോട്ടമാണ്. ' ഞാൻ എന്തിനാ

💬 Comments

View all comments