0%

Chapter Title : ??കാലം കരുതിവച്ച പ്രണയം [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : vichu Read All Parts 716
എന്നത്തെയും പോലെ ബസിൽ വന്നോളാം. "
ഒരു കുറുമ്പ് ദേഷ്യത്തോടെ ഇത്രയും പറഞ്ഞ് ബാഗ് എന്റെ കയ്യിൽ തന്ന ശേഷം അവൾ ബൈക്കിന്റെ പുറകിൽ കയറി ഇരുന്നു. ഞാൻ ബാഗ് മുൻപിൽ വച്ച ശേഷം ഞങ്ങൾ സംസാരിച്ചതെല്ലാം കേട്ട് നിന്ന ആ സുന്ദരിയെ ഒന്നുകൂടെ ദേഷ്യഭാവത്തിൽ നോക്കിയ ശേഷം ഹെൽമറ്റ് തലയിൽ വച്ച് ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുത്തു. അവൾ അപ്പോൾ എന്നെ ഏതോ അന്യഗ്രഹജീവിയെ നോക്കുന്ന മട്ടിൽ കണ്ണും മിഴിച്ച് നോക്കി നിൽക്കുയാണ്. "എന്തിനാ ചേട്ടാ ആ ചേച്ചി ചേട്ടനെ കണ്ണും മിഴിച്ച് നോക്കി നിന്നത് , ഞാൻ കണ്ടു. അവളാണോ ചേട്ടന്റെ ദേഷ്യത്തിന് കാരണം. " ഞാൻ ബൈക്ക് ഓടിക്കുന്നതിനിടയിൽ അവൾ എന്നോട് ചോദിച്ചു.അവൾ അതു ചോദിച്ചപ്പോൾ ഞാൻ തൊട്ട് മുൻപ് നടന്ന കാര്യം അവളോട് പറഞ്ഞു. "അപ്പൊ ചേട്ടനെ പൂവാലനെന്ന് ആ പെൺകുട്ടി തെറ്റിദ്ധരിച്ചതാണ് ഈ കലിപ്പിന് കാരണം .അല്ലേ ................" അവൾ ഇതും പറഞ്ഞ് കുടുകുടാ പൊട്ടിചിരിച്ചു അവളുടെ ആ ചിരി കേട്ട എന്റെ മുഖത്ത് വീണ്ടും പുഞ്ചിരി നിറഞ്ഞു. ഇനി എന്നെ പറ്റി പറയാം. എന്റെ പേര് നീരജ് ജോസഫ് (25), കുറച്ച് കോഴ്സുകൾ കംപ്ലീറ്റ് ചെയ്ത് ജോബ് റാങ്ക് ലിസ്റ്റിൽ കോളേജ് ലച്ചറർ പോസ്റ്റിൽ പേര് വന്നിട്ട് കുറച്ച് മാസങ്ങളായി. ഏതെങ്കിലും ഒരു കോളേജിൽ അപ്പോയിൻമെന്റിനായി കാത്തിരിക്കുന്നു. എന്റെ ബൈക്കിന്റെ പുറകിൽ ഇരിക്കുന്നത് എന്റെ അനിയത്തിക്കുട്ടി നീനു ജോസഫ് അവൾ ഈ കോളേജിൽ ഫസ്റ്റ് ഇയറിന് പഠിക്കുന്നു. അവൾ എനിക്ക് അനിയത്തി മാത്രമല്ല എല്ലാ കാര്യങ്ങൾക്കും കുരുത്തക്കേടിനും

💬 Comments

View all comments