Chapter Title : ??കാലം കരുതിവച്ച പ്രണയം [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
ചെറിയ ചന്ദനകുറി . തോളിൽ ഒരു ചെറിയ കോളേജ് ബാഗും . മുഖത്ത് വശ്യതയേറിയ സൗന്ദര്യം. ഞാനവളെ തന്നെ നോക്കിയിരുന്നു. എന്തോ ഒരു കാന്തിക ശക്തിയാൽ എന്നെ അവൾ ആകർഷിക്കുന്നതായി എനിക്ക് തോന്നി . ഞാനവളെ ശ്രദ്ധിക്കുന്നത് അവൾ കണ്ടു.
" ഇവന്മാർക്ക് വേറെ പണിയൊന്നുമില്ലേ , കൃത്യമായി ക്ലാസ്സ് കഴിയുന്ന സമയത്ത് തന്നെ ബൈക്കുമായി കോളേജിന്റെ മുൻപിൽ കാണും പെൺപിള്ളേരെ വായ്നോക്കാൻ . "
അവൾ ഞാൻ കേൾക്കേ ഉച്ചത്തിൽ ഇതും പറഞ്ഞ് കൊണ്ട് ഒരു പുശ്ച ഭാവത്തിൽ എന്നെ നോക്കിയ ശേഷം എന്റെ ബൈക്കിന് മുന്നിലൂടെ നടന്ന് വെയിറ്റിംഗ് ഷെഡിനുള്ളിൽ കൂട്ടകാരിയുമൊത്ത് കയറി നിന്നു.
എന്റെ പുഞ്ചിരി നിറഞ്ഞു നിന്ന മുഖത്ത് ഒരു ദേഷ്യം കലർന്ന ഭാവം വന്നു നിറഞ്ഞു . ആ ഭാവത്തിൽ ഞാൻ അവളെ ഒന്ന് നോക്കിയ ശേഷം കോളേജിന്റെ മെയിൻ ഗേറ്റിലേക്ക് വീണ്ടും ശ്രദ്ധ തിരിച്ചു.
അപ്പോഴാണ് ഞാൻ കാത്ത് നിന്ന ആൾ റോഡ് ക്രോസ് ചെയ്ത് വരുന്നത് കണ്ടത്.
"നിനക്ക് നേരത്തേ വന്നാലെന്താ എന്നെ ഇട്ട് ബുദ്ധിമുട്ടിക്കാനായിട്ട് ."
കണ്ടപാടെ ഞാനവളോട് ചൂടായി...
" എന്താ ചേട്ടാ നല്ല കലിപ്പിലാണല്ലോ , വല്ല പെൺപിള്ളേരും കരണത്ത് അടിവല്ലതും തന്നോ ? "
അവൾ അതു പറഞ്ഞതും ഞാനവളുടെ മുഖത്തേക്ക് ദേഷ്യഭാവത്തിൽ സൂക്ഷിച്ച് നോക്കി.
"എന്റെ പൊന്നോ ഞാൻ ചുമ്മാ പറഞ്ഞതാ ......., വീട്ടിൽ ചേട്ടന് ഒരു പണിയുമില്ലാതെ വെറുതേ ഇരിക്കുകയല്ലേ അതുകൊണ്ടാ എന്നെ പിക്ക് ചെയ്യാൻ വരാൻ പറഞ്ഞത്. ഇനി ഈ ആവശ്യം ഞാൻ പറയില്ല , ഞാൻ
💬 Comments
View all comments