Chapter Title : ??കാലം കരുതിവച്ച പ്രണയം [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
എന്റെ മനസ്സിനെ തണുപ്പിച്ചു. മനസ്സിൽ മുഴുവനും അവളുടെ ചിരിവന്ന് നിറഞ്ഞു. അത് എന്നെ പഴയ ഓർമ്മകളിലേക്ക് കൊണ്ട് പോയി , മൂന്ന് വർഷം മുൻപുള്ള ഒരു ദിവസത്തിലേക്ക്.....
..........................................................
ഒരു ഡിഗ്രി കോളേജിന്റെ ഓപ്പോസിറ്റുള്ള ഒരു വെയിറ്റിംഗ് ഷെഡിന്റെ മുൻപിൽ എന്റെ KTM Duke ബൈക്ക് നിർത്തി ഹെൽമറ്റ് തലയിൽ നിന്ന് ഊരി മാറ്റി മുടിയൊക്കെ ഒന്ന് ബൈക്കിന്റെ കണ്ണാടിയിൽ നോക്കി വിരലുകൾ കൊണ്ട് ശരിയാക്കിയ ശേഷം ബൈക്കിൽ തന്നെ ഇരിക്കുകയാണ് ഞാൻ . സമയം വൈകുന്നേരം 4:30 ആയി. കോളേജിന്റെ മെയിൻ ഗേറ്റിലേക്ക് നോക്കിയതും ക്ലാസ്സ് കഴിഞ്ഞ് കുറച്ച് വിദ്യാർത്ഥികൾ പുറത്തേക്ക് വരുന്നുണ്ട് . ചില പയ്യന്മാർ തങ്ങളുടെ ബൈക്കിൽ ചീറിപാഞ്ഞ് പുറത്തേക്ക് വരുന്നു. നടന്നു വരുന്നവർ അങ്ങോട്ടു ഇങ്ങോട്ടും കളി പറഞ്ഞ് ചിരിച്ച് രസിച്ച് വരുകയാണ് ,
' ആഹാ ......ജീവതത്തിലെ ഏറ്റുവും സുന്ദരമായ നിമിഷങ്ങൾ കിട്ടുന്നത് കോളേജ് ലൈഫിൽ നിന്നാണ്.'
ഞാൻ മനസ്സിൽ വിജാരിച്ചു.
കോളേജ് ലൈഫ് ,അത് എല്ലാ വിദ്യാർത്ഥികളും ആസ്വദിക്കുന്നുണ്ടെന്ന് അവരുടെ മുഖം കണ്ടാൽ തന്നെ അറിയാം. രണ്ട് പെൺകുട്ടികൾ റോഡ് ക്രോസ് ചെയ്ത് വരുന്നത് കണ്ട് എന്റെ ശ്രദ്ധ അവരിലേക്ക് പോയി. അതിൽ ഒരു പെൺകുട്ടിയെ വ്യക്തമായി കണ്ടതും എന്റെ മനസ്സിൽ ഐസ് കട്ട വാരിയിട്ട അവസ്ഥ ആയിരുന്നു , മുഴുവൻ തണുപ്പും മരവിപ്പും.
ഒരു കറുത്ത ചുരിദാറാണ് അവളുടെ വേഷം. പക്ഷെ അവളുടെ സ്വർണ്ണ നിറമുള്ള സൗന്ദര്യം ആ കറുത്ത ചുരിദാറിനെപ്പോലും പ്രകാശ പൂരിതമാക്കുന്നു. അരവരെ എത്തുന്ന അവളുടെ കാർകൂന്തൽ വിടർത്തി പുറകിലൂടെ ഇട്ടിരിക്കുന്നു. നെറ്റിയിൽ ഒരു
💬 Comments
View all comments