0%

Chapter Title : ??കാലം കരുതിവച്ച പ്രണയം [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : vichu Read All Parts 710
ബൈക്ക് എടുക്കാൻ തുനിഞ്ഞതും വീണ്ടും മൊബൈൽ ഫോൺ റിങ് ചെയ്തു . അത് അവനായിരുന്നു എന്റെ സുഹ്യത്ത് അരുൺ . ഞാൻ കോൾ എടുത്തു.
" എടാ നീ എവിടെയാ , ഒന്നും പറയാതെ വീട്ടിൽ നിന്ന് നീ ഇറങ്ങിപ്പോയെന്നും ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും നിന്റെ അനിയത്തി വിളിച്ച് പറഞ്ഞു. അവർ ആകെ സങ്കടത്തിലാ . ഈ നട്ടപാതിരായ്ക്ക് നീ എവിടെ പോയതാ ?" ഫോൺ എടുത്ത പാടെ അരുൺ അതും പറഞ്ഞ് എന്നോട് ചൂടായി. "എടാ അത്........ എനിക്ക് നിന്നെ അത്യാവശ്യമായി ഒന്ന് കാണണം നീ വീട്ടിലുണ്ടോ ?, നിന്റെ ഒരു ഹെല്പ് വേണം." "ഞാൻ വീട്ടിലാണ് നീ നേരെ ഇങ്ങ് പോര് . എന്താടാ ? എന്താ കാരണം.?" "എടാ ആരതി വിളിച്ചു കുറച്ച് നേരത്തെ. അവൾ അന്ന് അങ്ങനെയൊക്കെ പറഞ്ഞത് അവളുടെ അച്ഛന്റെ ഭീഷണി കാരണമാണ് .അവള് എന്നോട് പറഞ്ഞു വിളിച്ചാൽ ഇറങ്ങിവരാമെന്ന് " "എടാ സത്യമാണോ, എന്തായാലും നീ കുറച്ച് ദിവസമായി വട്ട് പിടിച്ച പോലെയല്ലേ നടന്നത് . നീ വേഗം വാ നമുക്ക് ഇന്ന് തന്നെ ഇതിന് തീരുമാനമുണ്ടാക്കാം അവുടെ അച്ഛൻ ഉടക്കിയാൽ അങ്ങേരെ ഞാൻ ശരിയാക്കും എനിക്ക് അത്രക്ക് ദേഷ്യമുണ്ട് അങ്ങേരോടെ , നീ താമസിക്കണ്ട വേഗം വാ......" അവൻ അത് പറഞ്ഞതും ഞാൻ കോൾ കട്ട് ചെയ്ത് ബൈക്കെടുത്ത് മുന്നോട്ട് ചലിപ്പിച്ചു. അല്പം സ്പീഡിലാണ് എന്റെ ബൈക്ക് പോകുന്നത്. എവിടെ നിന്നോ വന്ന ഒരു കുളിർ കാറ്റ് എന്നിൽ ഒരു വലിയ ആശ്വാസം സമ്മാനിച്ചു , അത്

💬 Comments

View all comments