Chapter Title : ??കാലം കരുതിവച്ച പ്രണയം [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
സ്വയം ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് എന്നോട് ഭിഷണി മുഴക്കിയപ്പോൾ എനിക്ക് ചേട്ടനെ തള്ളി പറയേണ്ടി വന്നു ..........ഈ കല്യാണത്തിന് സമ്മതിക്കേണ്ടി വന്നു , മാപ്പ് ..........എനിക്ക് ഏട്ടനില്ലാതെ ജീവിക്കാനാകില്ല .ഞാൻ ഇറങ്ങി വരാം എന്നെ വന്ന് വിളിക്ക്. എന്റെ അച്ഛനു വേണ്ടി ചേട്ടനെ ഉപേക്ഷിക്കാൻ എന്റെ മനസ്സും മനസാക്ഷിയും സമ്മതിക്കുന്നില്ല. എനിക്ക് ഏട്ടനില്ലാതെ പറ്റില്ല...."
അവളുടെ ആ വാക്കുകൾ ഒരു കുളിർ കാറ്റായി എന്റെ തിളച്ചുമറിഞ്ഞ മനസ്സിനെ തണുപ്പിച്ചു. അവളുടെ കരച്ചിൽ ഫോണിന്റെ മറുവശത്ത് നിന്ന് അപ്പോഴും കേൾക്കുന്നുണ്ടായിരുന്നു.
"ഞാൻ ...... ഞാൻ വരാം ...... ഞാൻ വരാം ......നിന്നെ കൊണ്ട് പോകാൻ .... നീ കരയാതെ ."
ഞാൻ അത്രയും പറഞ്ഞ് ഫോൺ കോൾ കട്ടുചെയ്തു.
എന്റെ മനസ്സിൽ ആകെ മൊത്തം ഒരു വല്ലാത്ത അവസ്ഥ. എന്ത് ചെയ്യണമെന്ന് ഒരു എത്തുംപിടിയുമില്ല.
'അപ്പോൾ അവൾ അന്ന് എന്നോട് പറഞ്ഞത് നുണയായിരുന്നു , അവളുടെ അച്ഛന്റെ ഭീഷണിക്കു മുന്നിൽ അവൾക്ക് പിടിച്ച് നിൽക്കാനായിട്ടുണ്ടാവില്ല , പാവം ..... ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടിലും ജാതിയും മതവും മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു പരനാറിയാണ് അയാൾ.'
ഞാൻ മനസ്സിൽ വിജാരിച്ചു.
ഞാൻ വേഗം റെയിൽവേ പാളത്തിന്റെ അടുത്തുള്ള കുറ്റിക്കാടിന്റെ ഇടയിലൂടെ ചാടി ഓടി ഒരു ഇടവഴിയിൽ ഒതുക്കി വച്ചിരുന്ന എന്റെ ബൈക്കിന്റെ അടുത്ത് വന്നു.
'നേരെ അരുണിന്റെ വീട്ടിൽ പോകാം . അവൻ സ്ഥലം SI അല്ലേ , അതു മാതമല്ല എന്റെ ഉറ്റ ചങ്ങാതിയും അവൻ ഇതിന് ഒരു പരിഹാരം കണ്ടുപിടിച്ച് തരും ഉറപ്പ്.'
ഞാൻ അതും മനസ്സിലാലോചിച്ച്
💬 Comments
View all comments