0%

Chapter Title : ??കാലം കരുതിവച്ച പ്രണയം [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : vichu Read All Parts 708
'ർർർർർർ ........ർർർർർർ .............' വൈബ്രേഷൻ കൊണ്ട് മുഴങ്ങിയ എന്റെ മൊബൈൽ ഞാൻ പോക്കറ്റിൽ നിന്ന് എടുത്തു നോക്കി. 'അരുൺ' എന്ന പേര് മൊബൈലിന്റെ ഡിസ്പ്ലേയിൽ തെളിഞ്ഞ് നിൽക്കുന്നു. ഞാൻ ഫോൺ കോൾ കട്ടുചെയ്ത് റെയിൽവേ പാളത്തിന്റെ അല്പം അകലെയായി തറയിൽ വച്ച ശേഷം റെയിൽവേ പാളത്തിൽ കയറി നിന്നു . നിമിഷങ്ങൾക്കകം എന്റെ ശരീരം ചിന്നി ചിതറും അപ്പോൾ ഇതാരുടെ ശരീരമെന്ന് തിരിച്ചറിയാൻ ഈ മൊബൈൽ ഫോൺ ഉപകരിക്കുമെന്ന് എനിക്ക് തോന്നി. ട്രേയിനിന്റെ ചൂളം വിളി അടുത്ത് വരുന്നു അതിന്റെ ശബ്ദ തീവ്രത വർദ്ധിച്ച് വരുന്നു. 'ർർർർർർ ...........ർർർർർർ .............' തറയിൽ കിടന്ന ഫോൺ വീണ്ടും വൈബ്രേഷൻ കൊണ്ട് നിരങ്ങി നീങ്ങുന്നത് കേട്ട് ഞാൻ മൊബൈലിന്റെ ഡിസ്പ്ലേയിലേക്ക് നോക്കി . അതിൽ എഴുതിയിരുന്ന പേര് കണ്ട് എന്റെ കരഞ്ഞ് കലങ്ങിയ കണ്ണുകൾ വിടർന്നു , " ആരതി " ഞാൻ വേഗം പാളത്തിന് പുറത്ത് ചാടി മൊബൈൽ ഫോൺ കയ്യിലെടുത്തു. അപ്പോഴേക്കും ഞാൻ കാത്തു നിന്ന എന്റെ മരണത്തിന്റെ ദൂതൻ ചൂളം വിളിച്ച് പാഞ്ഞ് പോയി. വെറും ഒരു നിമിഷത്തിന്റെ വ്യത്യാസത്തിൽ എന്റെ മരണ സമയം മാറ്റി എഴുതപ്പെട്ടു. ഞാൻ ഫോണിൽ വന്ന കോൾ എടുത്തു.
"ഹലോ......ഹലോ ..... ആരതി ..... " ഞാൻ വിറയാർന്ന ശബ്ദത്തിൽ അവളെ വിളിച്ചു. മറുവശത്ത് പൊട്ടികരയുന്ന അവളുടെ ശബ്ദമാണ് ഞാൻ കേട്ടത്. "എന്താ .....എന്തിനാ എന്നെ വിളിച്ചത്. " അവളിൽ നിന്നും എനിക്ക് അനുകൂലമായ ഒരു മറുപടി കിട്ടുമെന്ന പ്രതീക്ഷയിൽ ഞാൻ ചോദിച്ചു. "മാപ്പ് ..........ഒരായിരം മാപ്പ് ............എന്റെ അച്ഛൻ

💬 Comments

View all comments