0%

Chapter Title : ??കാലം കരുതിവച്ച പ്രണയം [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : vichu Read All Parts 722
" അളിയാ ......" അവൻ അതും വിളിച്ച് ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു. "മൊട്ടെ നീയായിരുന്നോ സത്യത്തിൽ ഞാൻ പേടിച്ചു പോയി. മനുഷ്യനെ വണ്ടീന്ന് തള്ളിയിട്ട് കൊല്ലുമോ നീ .." (കോളേജിലെ അരുണിന്റെ വട്ടപ്പേരാണ് മൊട്ട) "എടാ എന്നെ നാണം കെടുത്താതെ . നീ എന്നെ ഇനി മൊട്ട എന്ന് വിളിക്കരുത് ഞാനിവിടത്തെ സ്ഥലം S I ആയിട്ട് ചാർജ് എടുത്തതേ ഉള്ളൂ ...." " ഇല്ലടാ ...... ഇനി ഞാനങ്ങനെ വിളിക്കില്ല. പെട്ടെന്ന് കണ്ടപ്പോ നാവില് അതേ വന്നുള്ളൂ. പിന്നെ നിന്റെ ലക്ക് തന്നെ ആദ്യ പോസ്റ്റിംഗ് സ്വന്തം നാട്ടിൽ .പിന്നെ നീ എന്താ ഇത് എന്നെ വിളിച്ച് പറയാത്തെ . " "എടാ സർപ്രൈസ് കൊടുക്കുന്നത് എന്റെ വീക്കനസ് ആയിപ്പോയി അത് വിട്. പെങ്ങളെ സുഗം തന്നെ. " അവൻ നീനുവിന്റോടെ ചോദിച്ചു. " അതെ, ചേട്ടാ " " എടാ പിന്നെ നിങ്ങൾ വിട്ടോ പിന്നെ കാണാം ഞാൻ ഒരു ദിവസം വീട്ടിലോട്ട് വരാം. നീ പോകുന്നത് കണ്ടപ്പോൾ ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി ചെയ്തതാ , ഇത്തിരി തിരക്കുണ്ട് ഡ്യൂട്ടിയിലാ അപ്പൊ ശരി കാണാം , ." അവൻ അതും പറഞ്ഞ് വണ്ടിയിൽ കേറി സ്ഥലം വിട്ടു. ഞങ്ങൾ ബൈക്കിൽ കയറി വീട്ടിലേക്കും. "കണ്ടോ കൂടെ പഠിച്ചവർക്കൊക്കെ ജോലി കിട്ടി. എന്റെ ചേട്ടൻ മാത്രം വീട്ടിൽ ഇരുന്ന് ഈച്ച അടിക്കുന്നു." ബൈക്ക് ഓടിക്കുന്നതിനിടയ്ക്ക് ഒരു പരിഭവം കണക്കെ നീനു എന്നോട് പറഞ്ഞു. "എനിക്കും ഒരു ദിവസം വരും നീനു. "

💬 Comments

View all comments