0%

Chapter Title : ??കാലം കരുതിവച്ച പ്രണയം [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : vichu Read All Parts 723
വീട്ടിലെത്തിയതും പപ്പ വീടിന്റെ ഫ്രണ്ടിൽ തന്നെ ഉണ്ടായിരുന്നു. "എന്താ പപ്പാ നേരത്തെ വന്നോ ." ഞാൻ ബൈക്ക് നിർത്തി ഇറങ്ങിയതും പപ്പ വന്ന് എന്റെ നെറ്റിയിൽ ഒരുമ്മ തന്ന ശേഷം ഒരു രജിസ്റ്റേഡ് ലെറ്റർ എന്റെ കയ്യിൽ തന്നു. കവറ് പൊട്ടിച്ച് പപ്പനേരത്തെ വായിച്ചിരുന്നുവെന്ന് കവർ പൊട്ടിച്ചിരിക്കുന്നത് കണ്ടപ്പോൾ മനസ്സിലായി . ഞാനത് തുറന്ന് വായിച്ചു. "എന്താ ചേട്ടാ ഇതില് .... ഇട്ട് ടെൻഷനടിപ്പിക്കാതെ ഒന്ന് പറ . " നീനു കാര്യമറിയാൻ തിരക്ക് കൂട്ടി. "അപ്പോയിൻമെന്റ് ലെറ്ററാ ....... ഫസ്റ്റ് പോസ്റ്റിംഗ് നിന്റെ കോളേജിൽ . " ഞാനത് പറഞ്ഞതും തുള്ളിച്ചാടുന്ന നീനുവിനെയാണ് ഞാൻ കണ്ടത് . വേറൊന്നുമല്ല ' എന്റെ ചേട്ടൻ ഇവടത്തെ ലക്ചററാ' എന്ന് ഗമയിൽ കൂട്ടുകാരികളോട് പറഞ്ഞ് ഷൈൻ ചെയ്യാമല്ലോ .
" കൺഗ്രാറ്റ്സ് ചേട്ടാ ." അവൾ അതും പറഞ്ഞ് ഓടി വന്ന് എനിക്ക് ഒരു ഷേക്കന്റ് തന്ന് എന്നെ കെട്ടിപ്പിടിച്ചു. "ഉച്ചയ്ക്ക് പോസ്റ്റോഫീസിലെ രാഘവേട്ടൻ വിളിച്ചിരുന്നു. വിവരം അറിഞ്ഞപ്പോൾ ഞാൻ ഇങ്ങ് പോന്നു. നന്നായി നീ ഒരു കര പറ്റിയല്ലോ .... " പപ്പ അതും പറഞ്ഞ് എന്റെ തോളിൽ തട്ടി വീടിന്റെ അകത്ത് കയറി പോയി. ............ "ജോയിൻ ചെയ്യാൻ ഒരാഴ്ച സമയമുണ്ട് നീ താമസിക്കാതെ നാളെ തന്നെ കേറിക്കോ . എന്തിനാ വെറുതേ വീട്ടിൽ ഇരുന്ന് സമയം കളയുന്നേ..." രാത്രി ഭക്ഷണം കഴിക്കുന്ന സമയത്ത് പപ്പ പറഞ്ഞു. പപ്പ അത് പറഞ്ഞപ്പോൾ ഞാൻ ഞെട്ടി നാളെ തൊട്ട് കോളേജിൽ, എന്താവുമോ .....എന്തോ ........? "നിനക്ക് അവിടെ

💬 Comments

View all comments