Chapter Title : ??കാലം കരുതിവച്ച പ്രണയം [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
തന്നെ കിട്ടിയത് നന്നായി നാളെ തൊട്ട് രണ്ട് പേർക്കും ഒരുമിച്ച് പോയി വരാമല്ലോ. അതു മാത്രമല്ല ഇനിതൊട്ട് ഇവൾ കോളേജിൽ എന്തൊക്കെ കുരുത്തക്കേടാണ് ഉണ്ടാക്കുന്നത് എന്ന് പെട്ടെന്ന് മനസ്സിലാക്കാനും പറ്റും. "
അമ്മ അത് പറഞ്ഞപ്പോൾ കഴിച്ചു കൊണ്ടിരുന്ന
നീനുവിന്റെ മുഖത്ത് ഒരു കള്ള ചിരി വന്നു.
"എന്താടി ചിരിക്കുന്നേ? "
ഞാൻ അവളോട് ചോദിച്ചു.
"വേറെയൊന്നുമല്ല എന്റെ ചേട്ടൻ കോളേജിൽ ഒപ്പിക്കുന്ന കുരത്തക്കേട് എനിക്കും കണ്ടുപിടിക്കാൻ പറ്റും. "
"നിന്നെ ഞാൻ "
ഞാൻ കൈ പൊക്കിയതും നീനു പ്ലേറ്റും ടേബിളിൽ വച്ചിട്ട് അവിടുന്ന് ഓടി.
..............
രാവിലെ എന്റെ റൂമിൽ വരുന്ന നീനു കാണുന്നത് റെഡിയായി നിൽക്കുന്ന എന്നെയാണ്.
"എന്റെ കർത്താവേ ...... ഞാൻ എന്താ കാണുന്നേ അപ്പൊ എന്റെ ചേട്ടന് നേരത്തെ എഴുന്നേറ്റ് റെഡിയാവനൊക്കെ അറിയാം അല്ലെ ."
ഞാൻ അവളുടെ തലയിൽ ഒരു കൊട്ടും കൊടുത്ത് എന്റെ ഹാന്റ്ബാഗും എടുത്ത് ഹാളിലേക്ക് പോയി പിന്നാലെ നീനുവും വന്നു. ഞങ്ങൾ ഒരുമിച്ച് ബ്രേക്ഫാസ്റ്റ് കഴിച്ച ശേഷം ഞാൻ പപ്പയുടെയും അമ്മയുടെയും അനുഗ്രഹവും വാങ്ങി നേരെ പുറത്തേക്ക് ഇറങ്ങി.
"എടാ കാറിൽ പൊയ്ക്കോ "
ഇങ്ങിയപാടെ പപ്പ പറഞ്ഞു.
"അപ്പൊ പപ്പയും അമ്മയും എങ്ങനെ പോകും. ഞങ്ങൾ ബൈക്കിൽ പോവാം അതാ രസം ."
"എന്നാൽ ശരി"
ഞാൻ ബൈക്ക് എടുത്തതും നീനു ഓടി വന്ന് പുറകിൽ കയറി. ഞങ്ങൾ കോളേജിലേക്ക് തിരിച്ചു.
" ഇങ്ങനത്തെ മോഡേൺ ബൈക്കിൽ കാേളേജിൽ വരുന്നതിൽ സാറുമ്മാരിൽ ചേട്ടൻ മാത്രമേ കാണൂ. "
കോളേജ് എത്താറായപ്പോൾ നീനു പറഞ്ഞു.
💬 Comments
View all comments