Chapter Title : ??കാലം കരുതിവച്ച പ്രണയം [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
അങ്ങനെ കോളേജെത്തി. പുറത്തു നിന്നു കണ്ടിട്ടുള്ളതല്ലാതെ ഞാൻ ഇതുവരെ ഇതിന്റെ ഉള്ളിൽ കയറിയിട്ടില്ല. ഞാൻ ഡിഗ്രിക്ക് കുറച്ച് അകലെയുള്ള കോളേജിലാണ് അഡ്മിഷനെടുത്തത്. അടുത്ത് ഇത്രയും വലിയ കോളേജുണ്ടായിട്ട് കയറാൻ പറ്റിയത് ഇപ്പോഴാണ് .
ഞാൻ നേരെ സ്റ്റാഫുകളുടെ പാർക്കിംഗ് ഏരിയയിൽ ബൈക്ക് ഒതുക്കി.
" ഇവിടെ പറ്റില്ല കുട്ടികൾക്ക് അപ്പുറത്താപാർക്കിംഗ് ."
ഒരു അറുപത് വയസ്സ് പ്രായം തോന്നിക്കുന്ന കോളേജ് സെക്യൂരിറ്റി എന്റോടെ പഞ്ഞു.
"അങ്കിളെ , ഞാൻ ഇവിടെ പുതുതായി വന്ന സാറാ ."
"ക്ഷമിക്കണം കണ്ടിട്ട് തോന്നിയില്ല , ഈ കുട്ടി ഇവിടെ പഠിക്കുന്നതല്ലേ ?"
അയാൾ നീനുവിനെ ചൂണ്ടി ചോദിച്ചു.
" അതെ , എന്റെ അനിയത്തിയാ.."
ഞാൻ മറുപടി നൽകി.
" ആ ശരി "
അയാൾ അതും പറഞ്ഞ് അടുത്തുള്ള സെക്യൂരിറ്റി റൂമിലേക്ക് പോയി. ഞങ്ങൾ നേരത്തെയാണ് വന്നത്, ഓഫീസിലുള്ള ഫോർമാലിറ്റീസ് തീർക്കണമല്ലോ, കുട്ടികളൊക്കെ വരുന്നതേ ഉള്ളൂ.
" നീനു എവിടെയാ ഓഫീസ് റൂം "
"വാ ... കാണിച്ചു തരാം "
നീനു അതുപറഞ്ഞ് മുന്നേ നടന്നു ഞാൻ അവളെ അനുഗമിച്ചു.
" നീനൂ................"
അപ്പോഴാണ് പുറകിൽ നിന്ന് ഒരു പെൺകുട്ടിയുടെ വിളികേട്ടത്. ഞാനും നീനുവും തിരിഞ്ഞ് നോക്കി. അത് നീനുവിന്റെ കൂട്ടുകാരിയായിരുന്നു.
" നീ എന്താ നേരത്തെ ....., ഇതാരാ ..... "
ഓടികിതച്ചു വന്ന ആ പെൺകുട്ടി കിതപ്പ് മാറാതെ ചോദിച്ചു.
"ആ ... ഇതെന്റെ ചേട്ടനാ , നീരജ് . ഇന്ന് ഇവിടെ ജോയിൻ ചെയ്യുകയാ . ലച്ചറർ പോസ്റ്റിൽ ..."
"ഗുഡ് മോണിംഗ്
💬 Comments
View all comments