Chapter Title : ??കാലം കരുതിവച്ച പ്രണയം [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
സർ , ഏതാ ഡിപ്പാർട്ട്മെന്റ് "
" കമ്പ്യൂട്ടർ സയൻസ് "
ആ പെൺകുട്ടി ചോദിച്ചതിന് ഞാൻ ഉത്തരം നൽകി.
"ഞാൻ ചേട്ടനെ ഓഫീസ് റൂമിൽ ആക്കീട്ട് വരാം , "
നീനു ആ പെൺകുട്ടിയോട് പറഞ്ഞ് മുന്നേ നടന്നു ഞാനും പിന്നാലെ നടന്നു.
"ചേട്ടൻ എന്റെ ഡിപ്പാർട്ട്മെന്റിൽ ആയിരുന്നെങ്കിൽ എനിക്കൊന്ന് ഷൈൻ ചെയായിരുന്നു. "
നീനു നടക്കുന്നതിനിടയ്ക്ക് എന്നോട് പറഞ്ഞു.
" അതിന് ഞാൻ ആദ്യമേ നിന്റോടെ പറഞ്ഞതല്ലേ ഇവിടെ CS എടുത്ത് പഠിക്കാൻ , നീ വേറെ എടുത്തത് എന്റെ കുറ്റമല്ലല്ലോ."
"അത് എന്റെ ഇഷ്ടം ......."
ഞാൻ പറഞ്ഞ ഉടനെ നീനു അതും പറഞ്ഞ് എന്നെ തിരിഞ്ഞ് നോക്കി.
"ദാ ......... അതാ ഓഫീസ് റും, ഞാൻ ഇന്റർവെല്ലിന് ചേട്ടന്റെ ഡിപ്പാർട്ട്മെന്റിൽ വരാം അപ്പൊ ശരി,
ഉം..ഗുഡ് ലക്ക് . "
അവൾ അതും പറഞ്ഞ് ഒരു ഷേക്കന്റും തന്ന് വന്ന വഴിയേ തിരിച്ചു പോയി.
ഞാൻ ഓഫീസിൽ കയറി അവിടുത്തെ സ്റ്റഫിനെ കണ്ടു.
"സർ പ്രിൻസിപ്പാൾ ഇപ്പോ എത്തും അദ്ദേഹം വന്നാലെ രജിസ്റ്ററിൽ പേര് ചേർക്കാൻ പറ്റൂ ഒന്ന് വെയ്റ്റ് ചെയ്യുമോ ......
അവിടെ ഉണ്ടായിരുന്ന ഒരു മെയിൽ സ്റ്റാഫ് എന്നോട് പറഞ്ഞു. ഞാൻ അടുത്തുള്ള വിസിറ്റിറ്റേഴ്സ് ഏരിയയിലെ ചെയറിൽ സ്ഥാനം പിടിച്ചു.
കുറച്ച് കഴിഞ്ഞപ്പോൾ ഒരു മദ്യവയസ്കനായ വ്യക്തി പ്രിൻസിപ്പാളിന്റെ റൂമിൽ കയറി പോകുന്നത് ഞാൻ കണ്ടു. ഡ്രസിംഗും മറ്റും വായിച്ചെടുത്തപ്പോൾ അത് പ്രിൻസിപ്പാൾ ആണെന്ന് എനിക്ക് മനസ്സിലായി. എന്റോടെ സംസാരിച്ച ഓഫീസ് സ്റ്റാഫ് പ്രിൻസിപ്പാളിന്റെ റൂമിൽ പോയ ശേഷം
💬 Comments
View all comments