0%

Chapter Title : ??കാലം കരുതിവച്ച പ്രണയം [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : vichu Read All Parts 729
"മാം " ഞാൻ എന്റെ അപ്പോയിൻമെന്റ് ലെറ്റർ അവരുടെ കയ്യിൽ കൊടുത്തു. അവർ അത് വാങ്ങി വായിച്ചു നോക്കി. "ആ പുതിയ സാറാണല്ലേ . ഞങ്ങൾ വിജാരിച്ചു മാറി വരുന്നത് വല്ല പ്രായമുള്ള അധ്യാപകനായിരിക്കുമെന്ന് . എനിവെ വെൽകം " " താങ്ങ്സ് ,മാം " " ഓ ഫസ്റ്റ് കോളേജ് ആണല്ലേ ?" "അതെ മാം " "എല്ലാവരും ഒന്ന് ശ്രദ്ധിക്കൂ ... നമ്മുടെ ഡിപ്പാർട്ട്മെന്റിൽ നിന്നും മാറിപോയ സെബാസ്റ്റ്യൻ സാറിനു പകരം വന്ന സാറാണ് ഇത് , പേര് നീരജ് ജോസഫ് . " ടീച്ചർ അത് പറഞ്ഞതും ഡിപ്പാർട്ട്മെന്റിലെ ബാക്കിയുള്ള അദ്യാപകർ ഒരു ക്ലാപ്പോടെ എന്നെ സ്വീകരിച്ചു. "സർ നിങ്ങളുടെ ടേബിൾ അതാണ് " ഒഴിഞ്ഞ ഒരു ടേബിൾ കാണിച്ച് സുനിത മാം പറഞ്ഞു . ഞാൻ ആ സീറ്റിൽ സ്ഥാനം പിടിച്ചു. ഓരോരോ അധ്യാപകരായി എന്നെ പരിചയപ്പെടാൻ വന്നു. മൂന്ന് ടീച്ചർമാരും എന്നെയും കൂട്ടി നാല് സാറുമാരുമാണ് ഇവിടെ ഉള്ളത്. പെട്ടെന്ന് തന്നെ ഞാനെല്ലാപേരുമായി കമ്പനിയായി. അപ്പോഴേക്കും ഇന്റർവെല്ലായി . നോക്കിയപ്പോഴാണ് നീനു പുറത്ത് നിന്ന് തല എത്തി അകത്തേക്ക് നോക്കുന്നത് കണ്ടു. "നീനു കയറി വാ " ഞാൻ വിളിച്ചതും അവൾ ഓടി അകത്തു വന്നു. "ഇതാണല്ലേ സാറിന്റെ സിസ്റ്റർ " അപ്പുറത്തെ ടേബിളിൽ ഇരുന്ന ഷീബ ടീച്ചർ ചോദിച്ചു. "അതെ ടീച്ചർ. " " ചേട്ടാ എതെങ്കിലും ക്ലാസ്സിൽ കയറിയോ ? " " ഇല്ല ഇനിയേ പോകൂ .." " എന്നാൽ ശരി ഞാൻ പോകുവാ ,

💬 Comments

View all comments