Chapter Title : ??കാലം കരുതിവച്ച പ്രണയം [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
ഉച്ചയ്ക്ക് കാണാം. വെറുതെ ഒന്ന് വന്നതാ "
"ശരി"
അതും പറഞ്ഞ് നീനു അവിടുന്ന് പോയി
"പിന്നെ നീരജ് സാറെ സബ്ജക്ടൊക്കെ മാറിപോയ സാർ എടുത്തത് എടുക്കേണ്ടിവരും അടുത്ത സെമസ്റ്റർ തൊട്ട് നമുക്ക് ചെയിൻജ് ചെയ്യാം"
"അത് കുഴപ്പമില്ല മാം, ഞാൻ നോക്കി കൊള്ളാം "
സുനിത മാം പറഞ്ഞ കാര്യത്തിന് ഞാൻ മറുപടി നൽകി.
........
"ഈ പിരീഡ് സെക്കന്റിയറിന് സാറിന്റെ സബ്ജക്ടാ ... ഒന്ന് കയറി പിള്ളേരെയൊക്കെ പരിചയപ്പെട്ടിട്ട് വാ... അല്ലാതെ പിള്ളേരൊന്നും ഡിപ്പാർട്ട്മെന്റിലേക്ക് വരുകയുമില്ല സാറ് വന്ന വിവരം അറിയുകയുമില്ല ."
ഇന്റർവെൽ കഴിഞ്ഞും ബിജു സാർ പറഞ്ഞു.
"ആ ശരി സർ , ക്ലാസ്സെവിടയാ "
"നേരെ പോയി ഇടത്തേക്ക് തിരിഞ്ഞിട്ട് മൂന്നാമത്തെ ക്ലാസ്സ് . "
ഞാൻ എണീറ്റ് സാറ് പറഞ്ഞ സ്ഥലം ലക്ഷ്യമാക്കി നടന്നു. പുസ്തകമൊന്നുമെടുത്തില്ല നാളെത്തൊട്ട് ക്ലാസ്സ് തുടങ്ങാമെന്ന് വച്ചു. കയിൽ ക്ലാസ്സ് രജിസ്റ്റർ ഉണ്ട് ഹാജർ എടുക്കാനായി.
ക്ലാസ്റ്റിന്റെ കുറച്ച് അടുത്തെത്തിയപ്പോഴേ നല്ല ബഹളം കേൾക്കുന്നുണ്ട്. എനിക്ക് അപ്പോൾ എന്റെ കോളേജ് ലൈഫ് ആണ് ഓർമ്മ വന്നത്.
'ഇപ്പോഴല്ലാതെ പിള്ളേർ പിന്നെ എപ്പൊ ബഹളം വയ്ക്കാനാണ്. '
ഞാൻ മനസ്സിൽ വിജാരിച്ചു. ഞാൻ ക്ലാസ്സിൽ കയറി പക്ഷെ ഇരിക്കുന്ന ചിലരല്ലാതെ ബാക്കിയുള്ളവർ അത് കണ്ടില്ല. അവർ എണിറ്റ് നിന്ന് തകർത്ത് ബഹളം വയ്ക്കുകയാണ്.
"'സൈലൻസ് ........ "
ഞാൻ ശക്തിയായി ഫ്രണ്ടിൽ കിടന്ന ടേബിളിൽ അടിച്ച ശേഷം പറഞ്ഞു.
ക്ലാസ്സിന്റെ വിവിധ കോണുകളിൽ നിന്ന ആൺകുട്ടികളും പെൺകുട്ടികളും സീറ്റുകളിൽ ഓടിപിടച്ചിട്ട് വന്നിരുന്നു. അപ്പോഴാണ് ആ പെൺകുട്ടിയെ
💬 Comments
View all comments