Chapter Title : കാലം [യുയുത്സു]
മറന്ന് അപ്പോൾ സന്തോഷിച്ചിരുന്നു.
അന്നും മുഖത്ത് സന്തോഷം നിറഞ്ഞിരുന്നു. പെട്ടനാണ് അച്ഛൻ എന്ന് പറയുന്ന ക്രൂരൻ ആ സന്തോഷം കെടുത്തി കളഞ്ഞത്.പൈസ കിട്ടാത്തത് കൊണ്ട് അമ്മയെ ആദ്യം കുറേ തല്ലി. എനിക്ക് വാരി തന്നിരുന്ന കഞ്ഞി പാത്രം എടുത്ത് അമ്മയുടെ തലക്ക് അടിച്ചു. അമ്മ വേദന കൊണ്ട് കരഞ്ഞു..അമ്മയെ ഒന്നും ചെയ്യല്ലേന്ന് പറഞ്ഞ് ഞാൻ അയാളുടെ കാല് പിടിച്ചു. അയാൾ കാല് കൊണ്ട് എന്നെ ശക്തിയായി അടിച്ചു തെറിപ്പിച്ചു. ഞാൻ വാതിക്കൽ ചെന്ന് വീണു.
അമ്മയുടെ മുടികുത്തിൽ പിടിച്ച് നേരെ അടുക്കയിലേക്ക് കൊണ്ട് പോയി.അപ്പോൾ അവസാനമായി അമ്മയുടെ വേദനയും സങ്കടവും നിസ്സഹായതയും നിറഞ്ഞ ആ മുഖം ഞാൻ കണ്ടു.അമ്മ എന്നെ നോക്കികൊണ്ടി എനിക്ക് നേരെ കൈ ഉയർത്തി. അമ്മയെ വലിച്ചിഴച്ച് അടുക്കയിലേക്ക് കൊണ്ട് പോയി.എന്റെ കാലുകൾക്ക് വേദന കൊണ്ട് നടക്കാൻ ശക്തിയുണ്ടായില്ല.
ഞാൻ ഇഴഞ്ഞ് അങ്ങോട്ട് പോയി.കരഞ്ഞു കൊണ്ട് അമ്മയെ ഒന്നും ചെയ്യല്ലേ എന്ന് ഒച്ച വച്ചു കരഞ്ഞ് കൊണ്ട് അടുക്കള വാതിക്കൽ എത്തി.അവിടെ ഞാൻ കണ്ടത് ഒരു തീ ഗോളമാണ്.അമ്മയുടെ ശരീരത്തിൽ തീ പടർന്നു പിടിച്ചു കൊണ്ടിരുന്നു. പ്രകാശം ഭിത്തിയിൽ നൃത്തമാടി കൊടിണ്ടിരുന്നു.അന്ന് അമ്മ അവസാനിച്ചു..പിന്നീട് ഞാൻ ഒറ്റക്കായിരുന്നു. ഒറ്റക്ക് പടപൊരുതി ഇവിടെ വരെ എത്തി....!!"
എനിക്ക് ടീച്ചറോട് പറയാനുള്ളത് ഇവൻ വിഷമിക്കുണ്ട്. ഒരമ്മയുടെ സ്നേഹമോ വാത്സല്യമോ ഇവന് കിട്ടിയില്ല. പലപ്പോഴും വിഷമിച്ചു ഒറ്റക്ക് ഇരിക്കുന്നത് കണ്ടപ്പോൾ കൂടെ ഇരുന്നു സമാധാനിപ്പിച്ചു. അതാണ് ടീച്ചർ എന്നിൽ കണ്ട തെറ്റ്.ഇനിയെങ്കിലും ഈ ദേഷ്യവും വാശിയും മാറ്റി വച്ച് ഇവനെ സ്നേഹിക്കണം എനിക്ക് ഇത്രേ പറയാനുള്ളു.രാഘവ് ചേട്ടൻ ഇതും
💬 Comments
View all comments