0%

Chapter Title : കാലം [യുയുത്സു]

Author : Kambikathakal Read All Parts 1.1K

രാഘവ് ചേട്ടനോട് സംസാരിക്കും ഇനിയും. അതിനിപ്പോ അമ്മക്ക് എന്താ..."

പെട്ടന്നാണ് ഒരു കൈ എന്റെ നേർക്ക് വന്നത്.എന്റെ കവിളിനെ വേദനിപ്പിക്കാൻ വന്ന അമ്മയുടെ കൈകളെ രാഘവ് ചേട്ടൻ പിടിച്ചു. ആദ്യമായി ചേട്ടന്റെ മുഖം ദേഷ്യം കൊണ്ട് വിറച്ചു.

"എന്തിനാണ് ടീച്ചറേ ഇവനെ ഇങ്ങനെ ദ്രോഹിക്കുന്നേ....? അവന് നിങ്ങളോട് സ്നേഹമല്ല ഭയമാണ്. ഇവൻ ജനിച്ച് ഇതുവരെ സ്നേഹത്തോടെ സംസാരിക്കുക പോയി ഒരു പ്രാവശ്യമെങ്കിലും വാത്സല്യത്തോടെ നോക്കിയിട്ടുണ്ടോ....? പാവമാണ് ഇവൻ. സ്വന്തം അമ്മ കൂടെ ഉണ്ടായിട്ടും ഒരമ്മയുടെ സ്നേഹം അനുഭവിക്കാൻ കഴിയാതെ ഉരുകുന്ന മനസ്സാണ് ഇവന്റേത്.എന്തൊക്കെ സ്നേഹം കിട്ടിയാലും ജനിപ്പിച്ച അമ്മയുടെ സ്നേഹവും വാത്സല്യം കിട്ടാതിരുന്നാൽ പിന്നെ മറ്റേത് സ്നേഹത്തിനും ഒരർത്ഥവുമില്ല.ഇവൻ എന്റെ അടുക്കൽ വന്ന് ഓരോ തവണ സങ്കടം പറയുബോഴും ഇവനിൽ കണ്ടത് എന്നെ തന്നെയാണ്.

ചെറുപ്പത്തിൽ ഞാനും അമ്മയുടെ സ്നേഹം ഒരുപാട് അനുഭവിച്ചിരുന്നു ഞാനും അമ്മയെ ഒരുപാട് ഒരു പാട് സ്നേഹിച്ചു. എനിക്ക് അമ്മയും അമ്മക്ക് ഞാനും മാത്രമേ ഉണ്ടായിരുന്നു. ഒരു ദിവസം അമ്മ എനിക്ക് ചോറ് വാരി തരായിരുന്നു.എനിക്ക് അപ്പോൾ അറിയുമായിരുന്നില്ല അത് അമ്മ വാരി തരുന്ന അവസാനത്തെ ഉരുള ചോറാണെന്ന്.അച്ഛൻ പതിവ് പോലെ കള്ളു കുടിച്ചു വന്നു.നാട്ടിലെ പേരുകേട്ട വേശ്യയോടൊപ്പം അന്ന് രാത്രി കിടക്കാൻ അച്ഛന് പൈസ വേണം പോലും.

വീടുകളിൽ തൂപ്പ് പണിക്കു പോകുന്ന അമ്മയുടെ കൈയിലെ പൈസ റേഷൻ വേടിച്ചു തീർന്നിരുന്നു. അന്ന് വേടിച്ച റേഷനിലെ ചോറ് കഞ്ഞിയാക്കി എനിക്ക് വാരി തന്നിരുന്നത്.അമ്മ എപ്പോഴെങ്കിലും ഒന്ന് സന്തോഷത്തോടെ കണ്ടിരുന്നത് എനിക്ക് കഞ്ഞി വാരി തരുമ്പോൾ മാത്രമാണ്. അമ്മയുടെ അന്നത്തെ കഷ്ടപ്പാട് മുഴുവൻ

💬 Comments

View all comments