Chapter Title : കാലം [യുയുത്സു]
കണ്മുന്നിൽ വച്ച് കുടിച്ചു വന്ന അച്ഛൻ മഴു കൊണ്ട് വെട്ടി നുറുക്കിയ ആ ദിവസം.ചോര മുക്കിയ ആ ദിവസം. പിന്നീട് അമ്മയുടെ ജീവിതം തനിച്ചായിരുന്നു. വീടിന് അടുത്തുള്ള പറമ്പ് വിറ്റ് അമ്മ പഠിച്ചു ആദ്യാപിക ജോലി വേടിച്ചു. പിന്നീട് എപ്പോഴോ അകന്ന ബന്ധത്തിലുള്ള ഒരു പുരുഷനെ ബന്ധുക്കളുടെ ആവശ്യത്തിന് വഴങ്ങി കല്യാണത്തിന് കഴിച്ചു. പിന്നീട് ഞാൻ ഉണ്ടായി.എനിക്ക് വെറും അഞ്ചു വയസ്സ് ഉള്ളപ്പോളാണ് അച്ഛൻ മരിക്കുന്നത് പിന്നീട് അമ്മയും ഞാനും മാത്രമുള്ള ജീവിതമായിരുന്നു.അങ്ങനെ പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ ഞാൻ ഭയപ്പെട്ടപോലെ തന്നെ അമ്മയുടെ സ്കൂളിൽ തന്നെ എനിക്ക് സീറ്റ് കിട്ടി.പ
ക്ഷെ സയൻസ് ടീച്ചർ ആയിരുന്ന അമ്മയിൽ നിന്ന് രക്ഷപെടാൻ ഞാൻ കോമേഴ്‌സ് എടുത്തു.അന്ന് ആ സ്കൂളിലിക്ക് അമ്മയോടപ്പം ബസ് കയറിപോയത് ഇപ്പോഴും എനിക്ക് ഓർമയുണ്ട്. പേടിയായിരുന്നു എനിക്ക് രണ്ടുകൊല്ലം എങ്ങനെയെങ്കിലും കഴിഞ്ഞു കിട്ടണേ എന്നുള്ള ചിന്ത മാത്രം. സ്കൂളിലത്തി എന്റെ ക്ലാസ്സ് റൂം കാണിച്ചു തന്നു അവിടെ പോയി ഇരുന്നു. സത്യം പറഞ്ഞാൽ ഒരു രണ്ടാം ജന്മം. പത്തു കഴിഞ്ഞാൽ പിന്നീട് നമ്മൾ വീണ്ടും ജനിക്കുകയാണല്ലോ പ്ലസ് വണ്ണിൽ. പുതിയ സ്കൂൾ, പുതിയ ക്ലാസ്സ് റൂം, പുതിയ കൂട്ടുകാർ...
അങ്ങനെ പുതിയ കൂട്ടുകാരെ കിട്ടിയ സന്തോഷത്തിൽ അന്നത്തെ ദിവസം തീർന്നു. പിന്നീടും കുറേ ദിവസങ്ങൾ നീങ്ങി.ചിലപ്പോഴൊക്കെ ഞാൻ അമ്മയെ നിരീക്ഷിക്കുമായിരുന്നു.ഒരിക്കലും അമ്മ മറ്റു സാഹപ്രവർത്തകരുമായി ചിരിച്ചു സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.ആവശ്യത്തിനു മാത്രമുള്ള സംസാരം. പലപ്പോഴും വരാന്തയിലൂടെ പോകുമ്പോൾ കുട്ടികളെ ദേഷ്യത്തോടെ തല്ലുന്നതും ഒച്ച വക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്.പിന്നീടാണ് എനിക്ക് മനസ്സിലായത് കൂടെയുള്ള ടീച്ചർമാർക്ക് അമ്മയെ ഭയമായിരുന്നു.
💬 Comments
View all comments