0%

Chapter Title : കാലം [യുയുത്സു]

Author : Kambikathakal Read All Parts 494

രാഘവ് ചേട്ടനെ നടുക്കിലുരുത്തി പാട്ടുപാടിക്കുമായിരുന്നു.സ്കൂളിലെ എല്ലാ കാര്യത്തിലും അദ്ദേഹം മുൻപന്തിയിൽ നിന്ന് നടത്തിതരുമായിരുന്നു. അധികം വൈകാതെ തന്നെ ആ ചേട്ടൻ സ്കൂളിലെ എല്ലാവരുമായി പെട്ടന്ന് സൗഹൃദത്തിലായി.

പക്ഷെ ഒരാൾ മാത്രം അയാളിൽ നിന്ന് അകലം പാലിച്ചു. വേറെ ആരുമല്ല എന്റെ സ്വന്തം അമ്മ തന്നെ. ഒരു ദിവസം എനിക്ക് ഇപ്പോഴും ഓർമയുണ്ട് അന്ന് രാഘവ് ചേട്ടന്റെ പിറന്നാൾ ആയിരുന്നു. ഞങ്ങൾക്ക് അദ്ദേഹം മിട്ടായി തന്നു. അവിടുത്തെ സ്റ്റാഫുകൾക്കാക്കട്ടെ ലഡ്ഡുവും അങ്ങനെ ഓരോരുത്തർക്ക് കൊടുത്ത് കൊടുത്ത് അമ്മയുടെ അടുത്തെത്തി അമ്മയെ കൊടുക്കാൻ നോക്കിയപ്പോൾ അമ്മ നോക്കുന്നു പോലുമില്ല. പക്ഷെ ആ ചേട്ടൻ അമ്മയെ വിളിച്ചു കേട്ടില്ല വീണ്ടും വിളിച്ചു കേട്ടില്ല വീണ്ടും വിളിച്ചു...

"എന്താ....?"

"എന്റെ പിറന്നാൾ ആണ് "

ലഡ്ഡു അമ്മയുടെ മുൻപിലേക്ക് നീട്ടി.

"എനിക്ക് വേണ്ട.."

"ഒരെണ്ണം എടുത്തോ ടീച്ചറേ...."

പെട്ടനാണ് അതു സംഭവിച്ചതത്. ചേട്ടന്റെ മുഖത്തു ദേഷ്യത്തോടെ നോക്കി കസേരയിൽ നിന്ന് പെട്ടന്ന് തന്നെ എഴുന്നേറ്റ് ലഡ്ഡു വച്ചിരുന്ന കടലാസ് പെട്ടി കൈ കൊണ്ട് ഒറ്റ തട്ട്.. അതു തെറിച്ച് അപ്പുറത്തെ മേശയിൽ തട്ടി തെറിച്ചു വീണു. ലഡ്ഡുകൾ പലതും ചുമരിൽ തട്ടി ചിന്നി ചിതറി. അമ്മക്ക് മുൻപിൽ ഭയന്നു വിറച്ച രാഘവ് ചേട്ടൻ പെട്ടന്ന് തന്നെ ശാന്തനായി തറയിൽ അവിടെയിവിടെയായി വീണു കിടന്ന ലഡ്ഡു കഷണങ്ങൾ കൈ കൊണ്ട് വാരി എടുത്ത് ബോക്സിൽ ഇട്ടു കൊണ്ടിരുന്നു.എനിക്ക് നന്നായി വിഷമം വന്നിരുന്നു.അന്ന് രാത്രി ആദ്യമായി അമ്മയോട് കലഹിച്ചു.

എവിടെ നിന്ന് അതിനുള്ള ധൈര്യം കിട്ടി എന്ന് എനിക്കറിയില്ല.പക്ഷെ അമ്മയുണ്ടോ വിട്ടു തരുന്നു. അവസാനം ഇറങ്ങി പോവാൻ പറഞ്ഞപ്പോൾ ഞാൻ നിർത്തി. നേരെ എന്റെ റൂമിലോട്ട് പോയി തുറന്നു വച്ച ജനാലക്ക് അടുത്ത് ഇരുന്ന് മുകളിലെ ആകാശത്തെ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കി ഇരുന്നു.വിഷമം വരുമ്പോൾ ഞാൻ അങ്ങനെയാണ് എവിടെങ്കിലും പോയി ഒറ്റക്ക് ഇങ്ങനെ ആകാശത്തെ നോക്കി ഇരിക്കും പകലാണെങ്കിൽ ടെറസ്സിന് മുകളിലും.ഞാനും അമ്മയും മാത്രമുള്ള ലോകം മടുത്തു തുടങ്ങിയിരുന്നു.

ജീവിതത്തിൽ എപ്പോഴെങ്കിലും സമാധാനം അനുഭവിച്ചത് സ്കൂളിലായിരുന്നു.അവിടെയായിരുന്നു സുഹൃത്തുക്കളോടപ്പം സൗഹൃദം പങ്കിട്ടത്. വീട്ടിലെ നിശബ്ധത മറിനടന്നത് അവിടെ ഉള്ള

💬 Comments

View all comments