Chapter Title : കാലം [യുയുത്സു]
ഒച്ചകളിലൂടെയായിരുന്നു.അവിടെയാണ് എന്റെ പ്രിയപെട്ട രാഘവ് ചേട്ടൻ ഉണ്ടായിരുന്നത്. അതെ ചേട്ടൻ എനിക്ക് പ്രിയപ്പെട്ടവനായിരുന്നു.മുറിവേറ്റ പട്ടിയുടെ മുറിവ് ഉണക്കിയാൽ ആ പട്ടി അവന് കൂറുള്ളവനാകും അതുപോലെയായിരുന്നു എനിക്ക് രാഘവ് ചേട്ടൻ.എന്റെ വിഷമങ്ങൾ എല്ലാം ചേട്ടനോട് പറഞ്ഞു.ആകാശത്തിന്റെ സങ്കടങ്ങൾ എല്ലാം മഴയായി പെയ്ത് മണ്ണിനെ അറിയിക്കുന്ന പോലെ...അതിനു ബദലായി ചേട്ടൻ അമ്മയോട് സംസാരിക്കാൻ ശ്രെമിച്ചു.
എന്റെ വിഷമമങ്ങൽ എല്ലാം അമ്മയെ അറിയിക്കാൻ തീരുമാനിച്ചു. അമ്മയെവിടെ നിന്നു കൊടുക്കുന്നു.ചേട്ടനെ ചീത്തവിളിച്ച് ആട്ടി വിട്ടു. പിന്നീട് ചേട്ടനും ഒരു വാശിയായി. പക്ഷെ ദൗർഭാഗ്യകരം എന്നു പറയട്ടെ അമ്മ ചേട്ടന് ചെവികൊടുത്തില്ല. അങ്ങനെ എന്റെ ആ പ്രതീക്ഷയും വിട്ടു.പക്ഷെ ചേട്ടൻ വിട്ടില്ല ഓരോ വട്ടം പരാജയപ്പെടുമ്പോഴും മനസ്സിനെ തോൽവിക്ക് വിട്ടു കൊടുക്കാതെ പരിശ്രെമിച്ചു കൊണ്ടിരുന്നു.
അങ്ങനെ മണിക്കൂറുകളും ദിവസങ്ങളും ആഴ്ച്ചകളും മാസങ്ങളും നീങ്ങി പകലിൽ ചൂടു നിറച്ച അന്തരീക്ഷത്തിൽ ഓണത്തുമ്പികൾ ചിറക് വിരിച്ചു പറന്നു.അത്തത്തിന് പൂക്കളം ഇട്ട് ഓണത്തെ വരവേറ്റു. ഓണപരീക്ഷകളുടെ സമ്മർദ്ദം അവസാനിച്ച് ഓണ സെലിബ്രേഷൻ ദിവസത്തിന്റെ സന്തോഷത്തിലായിരുന്നു അന്ന്.അന്നത്തെ ദിവസം സ്കൂൾ മഴവില്ല് ഭൂമിയിൽ ഇറങ്ങിയ പോലെ ആണ്. വ്യത്യസ്ത വർണ്ണങ്ങളിൽ വ്യത്യസ്ത ഉടുപ്പുകൾ ഇട്ട ആൺകുട്ടികളും പെൺകുട്ടികളും. ഷർട്ടും മുണ്ടും സാരിയും പട്ടുപാവാടയും നിറഞ്ഞു നിന്ന് മഴവില്ല് പോലെ കണ്ണിൽ പതിക്കുന്നു.ക്ലാസ്സുകളിൽ പൂക്കളമത്സരത്തിന്റെ തിരക്കിൽ.
ഉച്ചക്ക് സദ്യക്കുള്ള വിഭവങ്ങൾ പാചകം ചെയുന്ന തിനാൽ പാചകപുരയിൽ നിന്ന് പുക ഉയരുന്നു. ഞാനാ സമയത്ത് രാഘവ് ചേട്ടനെ അന്വേഷിച്ചു നടന്നു ആളെ കാണാനില്ല.ഞാൻ ചേട്ടനെ അന്വേഷിച്ചു നടക്കുമ്പോഴായിരുന്നു സ്കൂൾ ഗ്രൗണ്ടിന് അറ്റത്തായിരുന്ന പെൺകുട്ടികളുടെ മൂത്രപ്പുര പെട്ടെന്ന് അമ്മ അതിന്റെ വാതിൽ കുറ്റി പുറമേ ഇട്ട് പോകുന്നു. എന്താ സംഭവം എന്ന് അപ്പോൾ എനിക്ക് മനസ്സിലായില്ലാ. ചുറ്റും നോക്കിയപ്പോൾ ആരെയും കാണാനില്ല. പക്ഷെ പെട്ടന്നാണ് മൂത്രപ്പുരയുടെ ഉള്ളിൽ നിന്ന് ആരോ വാതിലിൽ അടിക്കുന്ന ശബ്ദം കേട്ടത് ഞാൻ വേഗം തുറന്നു നോക്കി അതിനുള്ളിൽ നിന്ന് രാഘവ് ചേട്ടൻ.
എന്താ സംഭവം എന്ന് ചോദിച്ചപ്പോൾ ഇവിടെ ഒരു കുട്ടി വീണു കിടക്കുന്നുണ്ടെന്ന് പറഞ്ഞ് അമ്മ കൂട്ടി കൊണ്ടതണത്രേ ചേട്ടൻ ഉള്ളിൽ കയറി നോക്കിയതും അമ്മ പുറമേ നിന്ന്
💬 Comments
View all comments