0%

Chapter Title : കാലം [യുയുത്സു]

Author : Kambikathakal Read All Parts 1.1K

ജനാലക്ക് അടുത്ത് ഇരുന്ന് മുകളിലെ ആകാശത്തെ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കി ഇരുന്നു.വിഷമം വരുമ്പോൾ ഞാൻ അങ്ങനെയാണ് എവിടെങ്കിലും പോയി ഒറ്റക്ക് ഇങ്ങനെ ആകാശത്തെ നോക്കി ഇരിക്കും പകലാണെങ്കിൽ ടെറസ്സിന് മുകളിലും.ഞാനും അമ്മയും മാത്രമുള്ള ലോകം മടുത്തു തുടങ്ങിയിരുന്നു.

ജീവിതത്തിൽ എപ്പോഴെങ്കിലും സമാധാനം അനുഭവിച്ചത് സ്കൂളിലായിരുന്നു.അവിടെയായിരുന്നു സുഹൃത്തുക്കളോടപ്പം സൗഹൃദം പങ്കിട്ടത്. വീട്ടിലെ നിശബ്ധത മറിനടന്നത് അവിടെ ഉള്ള ഒച്ചകളിലൂടെയായിരുന്നു.അവിടെയാണ്‌ എന്റെ പ്രിയപെട്ട രാഘവ് ചേട്ടൻ ഉണ്ടായിരുന്നത്. അതെ ചേട്ടൻ എനിക്ക് പ്രിയപ്പെട്ടവനായിരുന്നു.മുറിവേറ്റ പട്ടിയുടെ മുറിവ് ഉണക്കിയാൽ ആ പട്ടി അവന് കൂറുള്ളവനാകും അതുപോലെയായിരുന്നു എനിക്ക് രാഘവ് ചേട്ടൻ.എന്റെ വിഷമങ്ങൾ എല്ലാം ചേട്ടനോട് പറഞ്ഞു.ആകാശത്തിന്റെ സങ്കടങ്ങൾ എല്ലാം മഴയായി പെയ്ത് മണ്ണിനെ അറിയിക്കുന്ന പോലെ...അതിനു ബദലായി ചേട്ടൻ അമ്മയോട് സംസാരിക്കാൻ ശ്രെമിച്ചു.

എന്റെ വിഷമമങ്ങൽ എല്ലാം അമ്മയെ അറിയിക്കാൻ തീരുമാനിച്ചു. അമ്മയെവിടെ നിന്നു കൊടുക്കുന്നു.ചേട്ടനെ ചീത്തവിളിച്ച് ആട്ടി വിട്ടു. പിന്നീട് ചേട്ടനും ഒരു വാശിയായി. പക്ഷെ ദൗർഭാഗ്യകരം എന്നു പറയട്ടെ അമ്മ ചേട്ടന് ചെവികൊടുത്തില്ല. അങ്ങനെ എന്റെ ആ പ്രതീക്ഷയും വിട്ടു.പക്ഷെ ചേട്ടൻ വിട്ടില്ല ഓരോ വട്ടം പരാജയപ്പെടുമ്പോഴും മനസ്സിനെ തോൽവിക്ക് വിട്ടു കൊടുക്കാതെ പരിശ്രെമിച്ചു കൊണ്ടിരുന്നു.

അങ്ങനെ മണിക്കൂറുകളും ദിവസങ്ങളും ആഴ്ച്ചകളും മാസങ്ങളും നീങ്ങി പകലിൽ ചൂടു നിറച്ച അന്തരീക്ഷത്തിൽ ഓണത്തുമ്പികൾ ചിറക് വിരിച്ചു പറന്നു.അത്തത്തിന് പൂക്കളം ഇട്ട് ഓണത്തെ വരവേറ്റു. ഓണപരീക്ഷകളുടെ സമ്മർദ്ദം അവസാനിച്ച് ഓണ സെലിബ്രേഷൻ ദിവസത്തിന്റെ സന്തോഷത്തിലായിരുന്നു അന്ന്.അന്നത്തെ ദിവസം സ്കൂൾ മഴവില്ല് ഭൂമിയിൽ ഇറങ്ങിയ പോലെ ആണ്. വ്യത്യസ്ത വർണ്ണങ്ങളിൽ വ്യത്യസ്ത ഉടുപ്പുകൾ ഇട്ട ആൺകുട്ടികളും പെൺകുട്ടികളും. ഷർട്ടും മുണ്ടും സാരിയും പട്ടുപാവാടയും

💬 Comments

View all comments