Chapter Title : കാലം [യുയുത്സു]
നിറഞ്ഞു നിന്ന് മഴവില്ല് പോലെ കണ്ണിൽ പതിക്കുന്നു.ക്ലാസ്സുകളിൽ പൂക്കളമത്സരത്തിന്റെ തിരക്കിൽ.
ഉച്ചക്ക് സദ്യക്കുള്ള വിഭവങ്ങൾ പാചകം ചെയുന്ന തിനാൽ പാചകപുരയിൽ നിന്ന് പുക ഉയരുന്നു. ഞാനാ സമയത്ത് രാഘവ് ചേട്ടനെ അന്വേഷിച്ചു നടന്നു ആളെ കാണാനില്ല.ഞാൻ ചേട്ടനെ അന്വേഷിച്ചു നടക്കുമ്പോഴായിരുന്നു സ്കൂൾ ഗ്രൗണ്ടിന് അറ്റത്തായിരുന്ന പെൺകുട്ടികളുടെ മൂത്രപ്പുര പെട്ടെന്ന് അമ്മ അതിന്റെ വാതിൽ കുറ്റി പുറമേ ഇട്ട് പോകുന്നു. എന്താ സംഭവം എന്ന് അപ്പോൾ എനിക്ക് മനസ്സിലായില്ലാ. ചുറ്റും നോക്കിയപ്പോൾ ആരെയും കാണാനില്ല. പക്ഷെ പെട്ടന്നാണ് മൂത്രപ്പുരയുടെ ഉള്ളിൽ നിന്ന് ആരോ വാതിലിൽ അടിക്കുന്ന ശബ്ദം കേട്ടത് ഞാൻ വേഗം തുറന്നു നോക്കി അതിനുള്ളിൽ നിന്ന് രാഘവ് ചേട്ടൻ.
എന്താ സംഭവം എന്ന് ചോദിച്ചപ്പോൾ ഇവിടെ ഒരു കുട്ടി വീണു കിടക്കുന്നുണ്ടെന്ന് പറഞ്ഞ് അമ്മ കൂട്ടി കൊണ്ടതണത്രേ ചേട്ടൻ ഉള്ളിൽ കയറി നോക്കിയതും അമ്മ പുറമേ നിന്ന് വാതിൽ കുറ്റി ഇട്ടു. എന്തിനാണ് ടീച്ചർ തന്നെ ഇവിടെ പൂട്ടിയിട്ടത് എന്ന ചോദ്യമായി എന്നോട്. എനിക്കും അറിയില്ലല്ലോ. അമ്മയോട് ചോദിക്കാം എന്ന് തന്നെ വിചാരിച്ചു. അമ്മ സ്റ്റാഫ് റൂമിൽ തനിയെ ഇരിക്കുകയായിരുന്നു. ബാക്കിയുള്ള ടീച്ചേർസ് ഒക്കെ ഓണ സെലിബ്രേഷന്റെ തിരക്കിലായിരുന്നു. ഞാൻ നേരെ ചെന്ന് അമ്മയോട് കാര്യം തിരക്കി. അമ്മ ഒന്നും മിണ്ടാതെ തല കുനിച്ച് ഓണ പരീക്ഷയുടെ പേപ്പർ നോക്കി കൊണ്ടിരുന്നു. വിട്ടില്ല ഞാൻ വീണ്ടും തിരക്കി..
അവസാനം ഗതികേട്ടപ്പോൾ എനിക്ക് കുറച്ച് ഒച്ച വെക്കേണ്ടി വന്നു. അമ്മ നോക്കിയിരുന്ന എക്സാം പേപ്പർ ഞാൻ വലിച്ചെടുത്ത് ജീവിതത്തിൽ ആദ്യമായി അമ്മയുടെ മുഖത്ത് നോക്കി ദേഷ്യത്തോട് എന്തിനാണ് രാഘവ്
💬 Comments
View all comments