0%

Chapter Title : കാലം [യുയുത്സു]

Author : Kambikathakal Read All Parts 1.1K

മനസ്സിലായത്. അവൾക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റ് ഞാനാണെന്ന്.അവളുടെ കൈയും പിടിച്ച് കേക്ക് മുറിച്ച് അവളുടെ വായിൽ വച്ചു കൊടുത്തു അവളുടെ കണ്ണിൽ നിന്ന് കണ്ണു നീർ ഒഴുകുന്നുണ്ടായിരുന്നു.ഞാൻ അത് തുടച്ച് ചിരിക്കാൻ പറഞ്ഞു. അവൾ ചിരിച്ചു. എന്നെ നോക്കി. പൂർണ്ണ സംതൃപ്തിയോടെ. അന്ന് ഉച്ചക്കുള്ള ഭക്ഷണം ഞങ്ങൾ ഒരുമിച്ചാണ് കഴിച്ചത്.

അത് കഴിഞ്ഞ് അവൾ എന്റെ അടുത്തേക്ക് കുറേ ഫോട്ടോസ് കാണിക്കാൻ കൊണ്ട് വന്നു.അവൾ ജനിച്ചു കിടക്കുന്ന മുതൽ ആദ്യത്തെ ചോറുണ്. ആദ്യമായി പിച്ച വച്ച് അമ്മയുടെ കൂടെ നടക്കുന്നത്, അവളെ കുളിപ്പിക്കുന്നത് കുഞ്ഞു യൂണിഫോം ഉടുത്ത് ഒരു വാട്ടർ ബോട്ടിൽ പിടിച്ച് സ്കൂളിലേക്ക് പോകുന്നത്, യുവജനോത്സവത്തിൽ തിളങ്ങുന്ന പച്ച പട്ടുപാവാടയുടുത്ത് മൈക്കിന് മുന്നിൽ പാട്ടു പാടുന്നത്, അങ്ങനെ അങ്ങനെ.....

വിഷമം തോന്നാതിരുന്നില്ല. അവളുടെ കുട്ടികാലം എനിക്ക് ആസ്വദിക്കാൻ കഴിഞ്ഞില്ലല്ലോ....എന്ന ചിന്ത എനിക്കുണ്ടായിരുന്നു.അങ്ങനെ സമയം പോയതറിഞ്ഞില്ല ആനി അമ്മയോട് കൂട്ടായി.ഞങ്ങളുടെ കൂട്ടികളാണെങ്കിൽ അവരുടെ അമ്മായിയുടെ അടുത്തും. അമ്മായി എന്ന സ്ഥാനം അമ്മു വേഗം തന്നെ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. ഞാൻ പുറത്തേക് നടന്നു. പടികൾ കയറി നേരെ ടെറസ്സിന് മുകളിലിലേക്ക് ഞാൻ സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും ഇരിക്കുന്ന ഇടം അസ്തമയ സൂര്യനെ നോക്കി ഇരുന്നു.

കാലം ഒരു അത്ഭുതമാണ്. വർഷങ്ങൾക്ക് മുൻപ് ഞാൻ ഇവിടെ ഇരുന്ന് ആഗ്രഹിച്ചതൊക്കെ കാലങ്ങൾപ്പുറും എനിക്ക് നേടി തന്നു.ആനിയെ ഏറ്റവും കൂടുതൽ മനസ്സിലിട്ട് പ്രണയിച്ചത് ഇവിടെ വച്ചല്ലേ.... അവൾക്ക് കത്തെഴുതിയത് ഇവിടെ വച്ചല്ലേ...ഒരു അനിയത്തി വേണെമെന്ന് ആഗ്രഹിച്ചത് ഇവിടെ വച്ചല്ലേ....

അമ്മ ദേഷ്യവും വാശിയും മാറി സന്തോഷിച്ചിരിക്കണം എന്ന് ആഗ്രഹിചിരിക്കണം

💬 Comments

View all comments