Chapter Title : കാലം [യുയുത്സു]
എന്നാഗ്രഹിച്ചത് ഇവിടെ വച്ചലേ ..... എല്ലാം കാലം എനിക്ക് നേടി തന്നു. പിന്നെ എന്തിയായിരുന്നു വെറുതെ വാശി പിടിച്ച് ഇത്ര നാൾ അമ്മയിൽ നിന്നും അനിയത്തിയിൽ നിന്നും മാറി നിന്നത്.. അതും കാലത്തിന്റെ വികൃതിആയിരിക്കും.
ഞാൻ പൂർണ്ണ അർത്ഥത്തിൽ സന്തോഷത്തിൽ ഇരിക്കുമ്പോഴായിരുന്നു രാഘവ് ചേട്ടൻ പടികൾ കയറി വന്നത്. ഞാൻ പെട്ടന്ന് എണീറ്റു നിന്നു. എന്റെ അടുക്കലേക്ക് വന്നു. അദ്ദേഹം സംസാരിക്കാൻ തുടങ്ങിയതിനു മുൻപേ ഞാൻ സംസാരിച്ചു തുടങ്ങി
"നന്ദിയുണ്ട് അമ്മക്ക് പുതിയ ജീവിതം കൊടുത്തതിനും .....പിന്നെ എനിക്ക് ഒരു അനിയത്തിയെ തന്നതിനും.."
ചേട്ടനെ ഞാൻ കെട്ടിപിടിച്ചു.... ഒന്നും കൂടി പറഞ്ഞു...
"എനിക്ക് ചേട്ടനോട് ദേഷ്യമൊന്നും ഇല്ലാട്ടോ.."
ചേട്ടൻ പിന്നെ എന്റെടുത്ത് ഒന്നും മിണ്ടിയില്ല.ചേട്ടന് വേണ്ടതെല്ലാം ഞാൻ പറഞ്ഞിരുന്നു.. ചേട്ടൻ ചിരിച്ച് പിന്നെ കാണാം എന്ന് പറഞ്ഞു പോയി. ഞാൻ അവിടെ തന്നെ ഇരുന്നു. അപ്പോഴാണ്
"ചേട്ടാ........." "ചേട്ടാ............" എന്ന വിളി...
ഞാൻ ഇവിടെ ഉണ്ടെടി.....
"ഇവിടെ ഇരിക്കിണ്ടാവുന്ന് ഞാൻ ഊഹിച്ചു അമ്മ ഇടക്കൊക്കെ പറയും ചേട്ടന്റെ മെയിൻ സ്ഥലം ഈ ടെറസ്സ് ആണെന്ന്..."
അവൾ എന്റെ അപ്പുറത്ത് ഇരുന്ന് എന്റെ കൈ എടുത്ത് അവളുടെ തോളിൽ വച്ചു. എന്നിട്ട് എന്റെ തോളത്ത് തലയും വച്ചു...
"ചേട്ടൻ എന്ത് കുറുബനാ..... ഇത്ര നാള് എന്തെ ഞങ്ങളിൽ നിന്ന് മാറി നിന്നേ....? അമ്മ ഒരു പാവമ്മല്ലേ ചേട്ടാ.....?ചേട്ടനെ പറ്റി പറയാത്ത ദിവസങ്ങൾ ഇല്ലാ.... "
"അമ്മ പാവാന്നോ...? എന്നെ വളർത്തിയ അമ്മയല്ല നിന്നേ വളർത്തിത് വ്യത്യാസം ഉണ്ട് ....ഹഹഹ "
"ആഹ് അമ്മ പറയാറുണ്ട്. അന്ന് ചേട്ടനെ കുറേ
💬 Comments
View all comments