Chapter Title : കാലത്തിന്റെ ഇടനാഴി [M D V]
മായ ! കണ്ണ് മാത്രമേ അതുപോലെ ഉള്ളു, മുഖമൊക്കെ നല്ല മാറ്റമുണ്ട്, അതോ എനിക്ക് ഓർക്കാൻ കഴിയാഞ്ഞിട്ടാണോ ? ഇത് സത്യമാണോ ? ഞാൻ ഒരു നിമിഷം കാലത്തിന്റെ ഇടനാഴിയിൽ എവിടെയോ നഷ്ടപെടുന്ന പോലെ തോന്നി. ദേവനെ ആണോ ഞാൻ ഇനി സ്വപ്നത്തിൽ കണ്ടത് ?
“രതി ...” ദേവൻ എന്നെ ആ പകലിലേക്ക് തിരിച്ചു കൊണ്ടുവന്നു.
“എസ് , എസ്” ഞാൻ ദേവനെ നോക്കി ചിരിക്കാതെ ഇരിക്കാൻ ശ്രമിച്ചു.
ദേവന്റെ റെസ്യുമെ കൈയിൽ എടുത്തുകൊണ്ട് അവനോടു ഫോർമൽ ചോദ്യങ്ങൾ എല്ലാം ചോദിച്ചു. വിദ്യാഭ്യാസം ജോലി ചെയ്യാൻ താല്പര്യം അങ്ങനെയൊക്കെ സംഭാഷണം നീണ്ടു.
ഒട്ടും ഭയമില്ലാതെ എനിക്ക് ഇംഗ്ളീഷിൽ തന്നെ നല്ല സ്ഫുടമായി അവൻ ഉത്തരം തന്നു. പ്രധാനമായും എന്റെ കണ്ണുകളിൽ മാത്രമായിരുന്നു ദേവന്റെ നോട്ടം! പലപ്പോഴും എനിക്കവന്റെ കണ്ണുകളിൽ നോക്കാൻ എന്റെ മനസ് പറയുന്നുവെങ്കിലും , ഞാൻ ഈ പകലിൽ നിന്നും ഏതോ ഓരോ സ്‌ഥലത്തേക്ക് നഷ്ട്പെടുന്ന പോലെ ഒരു തോന്നൽ , ഞാൻ പേടിച്ചുകൊണ്ട് ദേവന്റെ ചുവന്ന ചുണ്ടിലേക്കും കവിളിലേക്കും കഴുത്തിലും ചെവിയിലും ഞാൻ എന്റെ നോട്ടം ഒഴുകി നടന്നു.
ഡ്രസിങ് സെൻസ് നന്നായിട്ടുണ്ട് എന്ന് ഫോർമൽ ടോക്ക് നു ശേഷം ദേവനോട് പറഞ്ഞപ്പോൾ ദേവൻ പതിയെ എന്നോട് ചിരിച്ചുകൊണ്ട് “താങ്ക്സ് ഡിയർ” എന്ന് പറഞ്ഞു.
ദേവന്റെ ചിരി എനിക്ക് ഒത്തിരി ഇഷ്ടമായി. പക്ഷെ ഡിയർ എന്ന് വിളിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.
“യു ക്യാൻ കാൾ മി രതി”
“ഓക്കേ രതി”
ശേഷം ഞങ്ങൾ ഇംഗ്ളീഷിൽ നാടിനെ കുറിച്ചും ടൂറിസത്തെ കുറിച്ചുമൊക്കെ കുറെ നേരം
💬 Comments
View all comments