Chapter Title : കാലത്തിന്റെ ഇടനാഴി [M D V]
സംസാരിച്ചു. അത് കഴിഞ്ഞു ദേവന്റെ കുടുംബത്തെ പറ്റി ചോദിച്ചപ്പോൾ അവൻ പറഞ്ഞത്.
അവൻ പഠിച്ചു വളർന്നത് ഒക്കെ അയർലണ്ടിൽ ആണ്. അച്ഛനും അമ്മയും ഇനിയുള്ള കാലം നാട്ടിൽ സെറ്റിൽ ചെയാൻ എന്ന് പറഞ്ഞപ്പോൾ അവർ ഇവിടെ ഒരു ഫ്ലാറ്റ് മേടിച്ചു.
ദേവന്റെ മലയാളം കേൾക്കാൻ ഒരു പ്രത്യേക ഭംഗിയാണ്. ഹിന്ദി നടന്റെ പോലെ ആദ്യംതോന്നിയെങ്കിലും നടൻ പൃത്വിരാജിനെപ്പോലെ മീശ ക്‌ളീൻ ഷേവ് ചെയ്തും മുടി നല്ല വൃത്തിയായി വെട്ടിമിനുക്കിയുമുള്ള ശരീരമാണ് ദേവന്റേത്.
നല്ലപോക്കാമുണ്ട് ! എന്നെക്കാളും പൊക്കമുണ്ട് ന്നു നടക്കുമ്പോൾ തോന്നി.
റിസോർട് നെ കുറിച്ചും ജോലിയെ കുറിച്ചുമൊക്കെ പഠിപ്പിച്ചു കൊടുക്കാൻ രാവിലെ M.D വിളിക്കുമ്പോ എന്നോട് നിർദേശിച്ചിരുന്നു. അതിൻ പ്രകാരം ഞാൻ ദേവന്റെ കൂടെ നടന്നുകൊണ്ട് 10 ഏക്കർ റിസോർട് ന്റെ സ്‌ഥലം നടന്നു കാണിച്ചുകൊണ്ട് എല്ലാം പരിചയപ്പെടുത്തി. സാധാരണ asst മാനേജർ ആണ് ഇതെല്ലം ചെയുന്നത് ഇന്നവൻ സിക്ക് ലീവ് ആയതുകൊണ്ട് M.D ആ ജോലിയും കൂടെ എന്നെ എൽപിച്ചു.
പക്ഷെ ഞാൻ ആലോചിച്ചപ്പോൾ സെലീന ഇവിടെ ഇല്ലാഞ്ഞത് എനിക്ക് നല്ലതായി തോന്നി, ഇല്ലെങ്കിൽ അവളും കൂടെ നടന്നു ദേവനെ വെറുപ്പിച്ചേനെ. അവൾ ഇന്നലെ നാട്ടിലേക്ക് പോകുമെന്ന് പറഞ്ഞത് ഓർത്തു, ഭർത്താവ് വിദേശത്തു നിന്നും വരുന്നുണ്ട് ഇനി കുറച്ചു നാൾ എന്തായാലും അവളുടെ ശല്യം ഉണ്ടാവില്ല സ്വസ്‌ഥമായിട്ട് ജോലി ചെയ്യാമലോ. അതുകൊണ്ടും കൂടെയാണ് ദേവനെ വേഗം ജോയിൻ ചെയ്യിപ്പിച്ചു എടുക്കാൻ M.D താല്പര്യം കാണിക്കുന്നതും.
ദേവൻ വിദേശത്തു പഠിച്ചു വളര്ന്നത് കൊണ്ട് അവനോടു അടുത്തിടപഴകാൻ വളരെ എളുപ്പമാണ് എന്ന് വെച്ചാൽ നല്ലൊരു പ്രൊഫഷണൽ റിലേഷൻ.
💬 Comments
View all comments