0%

Chapter Title : കാലത്തിന്റെ ഇടനാഴി [M D V]

Author : കൊമ്പൻ Read All Parts 767

എന്ന് ഇന്റർവ്യൂ ബോര്ഡിലുള്ളവർ പറഞ്ഞെന്നു M.D എന്നോട് ജോയിൻ ചെയ്യുമ്പോ പറഞ്ഞത് എനിക്കിപ്പോളും ഓർമയുണ്ട് .

175cm ഉയരമുള്ള തോട്ടി എന്ന് സ്കൂളിലും കോളേജിലും, വിളിപ്പേരുള്ള പെണ്ണായിരുന്നു തികഞ്ഞ സ്വപ്ന ജീവിയായ എനിക്ക് അച്ഛനും അമ്മയും  പണ്ടേ നഷ്ടപ്പെട്ടിരുന്നു. ഒരു പക്ഷെ നഷ്ടങ്ങൾ ചെറുപ്പം മുതലേ എന്നെ അങ്ങനെ ഒരുവളാക്കി മാറ്റിയതാവാം. കോട്ടയത്ത് അമ്മാവന്റെ വീട്ടിൽ നിന്നും UG വരെ പഠിച്ച എനിക്ക് തുടർന്ന് MBA യ്ക്ക് പഠിക്കാൻ നല്ല താല്പര്യം ആയിരുന്നു. എറണാകുളത്തു നിൽക്കാനും അവിടെ തന്നെ ചെറിയ ജോലി ചെയ്തു ഇൻഡിപെൻഡന്റ് ആവാനും വേണ്ടിയായിരുന്നു.

എറണാകുളത്തു പഠിക്കുന്നതിനു അവസരം കിട്ടിയെങ്കിലും ജോലി ഞാൻ വിചാരിച്ചപോലെ എളുപ്പമല്ലായിരുന്നു. ഒടുവിൽ അമ്മാവന്റെ ചിലവിൽ തന്നെ ഞാൻ ഹോസ്റ്റലിൽ നിന്ന് പഠിക്കേണ്ടി വന്നു. കോഴ്സിന്റെ അവസാനവര്ഷം പെട്ടന്ന് ഒരു അറ്റാക്ക് വന്നു അമ്മാവനും പോയതുകൊണ്ട് അമ്മായി അധികം വൈകാതെ എന്നെ കെട്ടിച്ചു വിടാൻ തീരുമാനിച്ചു.

ഞാനും അതിനു സമ്മതിച്ചു, ഇനിയിപ്പോ വിവാഹത്തിന് ശേഷം ഭർത്താവിന്റെ  ഇഷ്ടങ്ങളുമായി പൊരുത്തപെട്ടു പോകാൻ ആവും എന്റെ വിധി എന്ന് സമാധാനിച്ചുകൊണ്ട് ഞാൻ ആദ്യത്തെ പെണ്ണു കാണലിനു തയാറായി. എന്റെ അത്രയും ഉയരമില്ലാഞ്ഞിട്ടും അതൊരു കോംപ്ലക്സ് ആയി കാണാത്ത അജിത് ഏട്ടന്റെ സംസാരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എന്നെ ആദ്യമായി പെണ്ണുകാണാൻ

വന്ന ആളായത് കൊണ്ടും കൂടെയാണ് കേട്ടോ, അതിലേറെ കൗതുകം അജിത് ഏട്ടനും ആദ്യമായി കാണുന്നത് എന്നെയാണ് എന്നതാണ്.

കാര്യങ്ങളൊക്കെ വേഗത്തിൽ നടന്നു. ചെറിയ രീതിയിൽ നടത്താം എന്ന് അമ്മായി വിചാരിച്ചെങ്കിലും പൊന്നും പണവും വേണ്ട എന്നെ മാത്രം മതിയെന്നു അച്ഛനും അമ്മയും

💬 Comments

View all comments