Chapter Title : കാലത്തിന്റെ കയ്യൊപ്പ് 2 [Soulhacker]
.കുര്യാക്കോസ് ഞെട്ടി..
സത്യം ആണോ മോനെ...
അതെ...ചേട്ടാ ..സത്യം ആണ്...അവളെ ഞാൻ വിളിച്ചിട്ടില്ല..എന്റെ മൊബൈൽ പോലും എന്റെ കൈയിൽ ഇല്ല..അല്ലേലും അവളെ എന്തിനാ വിളിച്ചത് എന്ന് എനിക്ക് മനസ്സിൽ ആയിട്ടില്ല ..എന്നെ കൊല്ലാൻ ആണേൽ അത് മതി ആയിരുന്നു .അപ്പോൾ ,നമ്മൾ അറിയാതെ എന്തോ ഒന്ന് അവളിൽ നടന്നിട്ടുണ്ട് .
എടാ സെബാട്ടി...അവൾ എവിടെ....
സെബാട്ടി നിന്ന് കരയുന്നു .ഒപ്പം ബാക്കി രണ്ടു പെങ്ങന്മാരും ...
എന്താടാ.....
കുര്യാക്കോസ് ആണ് പറഞ്ഞത് ,മോനെ..അവൾ മരിച്ചിട്ടില്ല പക്ഷെ ശരീരം പൂർണമായി തളർന്നു ...
ഹ്മ്മ്....ഞാൻ ആകെ വിഷമിച്ചു നിന്ന് ..
അപ്പോഴാണ് ,ഒരു വലിയ മനുഷ്യൻ പ്രായം ഉണ്ട് ഒപ്പം കോട്ടും സൂട്ടും .അകത്തേക്ക് കയറി വന്നത് ഓപ്പൺ ഒരു നാൽപതു വയസോളം കണ്ടാൽ പ്രായം തോന്നിക്കുന്ന സ്ത്രീ ഉം .
അയാൾ ഹിന്ദി ആണ് സംസാരിക്കുന്നത് .എനിക്ക് അത്യാവശ്യം അറിയാവുന്നത് കൊണ്ട് വലിയ ബുദ്ധിമുട്ടു തോന്നിയില്ല .
ഞങ്ങളോട് ക്ഷമിക്കണം .എന്ത് പ്രായശ്ചിത്തം വേണേലും ചെയ്യാം .ദയവു ചെയ്തു കേസ് ആകരുത് എന്നും .
ഞാൻ പറഞ്ഞു .കേസ് ഒന്നും ഇല.നിങ്ങൾ പൊയ്ക്കോളൂ .എന്നെ ഒരാൾ ചതിച്ചത് ആണ് .എന്താ സംഭവിച്ചത് ഒന്നും എനിക്ക് വ്യെക്തമല്ല.നിങ്ങൾക് അറിയാം എങ്കിൽ പറഞ്ഞു നല്കിയാല് മാത്രം മതി .
അപ്പോൾ ആ സ്ത്രീ ആണ് പറഞ്ഞത് ,മദ്രാസ് രാത്രി ഇവരുടെ വണ്ടി ഡ്രൈവർ അല്പം മദ്യപിച്ചിരുന്നു ,അയാൾ വണ്ടി ഓടിച്ചു വന്നപ്പോൾ ,നേരെ എതിരെ ആണ് ഞങ്ങളുടെ വണ്ടി വന്നത് ,ഒരു പെൺകുട്ടി ആണ് വണ്ടി ഓടിച്ചിരുന്നതു എന്നും .
ഉം ...ശെരി മാഡം നന്ദി...എനിക്ക് പ്രശനം ഇല്ല..പോലീസ്‌കാർ വല്ലോം വന്നാൽ ,ഞാൻ വേറെ എന്തേലും പറഞ്ഞോലാം .
ഓ ..തങ്ക ഉ....ധ എന്റെ കാർഡ് ആണ് .നിങ്ങൾക് എന്ത് ആവശ്യം ഉണ്ടേലും വിളിക്കാം .പിന്നെ
💬 Comments
View all comments