Chapter Title : കാലത്തിന്റെ കയ്യൊപ്പ് 2 [Soulhacker]
പണം ആണ് ,അതിനു വേണ്ടി എന്ത് ചെയ്യും എന്ന് ആലോചിച്ചു പല ജോലികളും ഞാൻ ചെയ്തു പകൽ രാത്രി ആക്കി ,ആ സമയത് ആണ് അവിടെ ഉള്ള ഒരു കൊട്ടെഷൻ സംഘത്തിന്റെ കൂടെ കൂടുന്ന ത് ,മനസ്സ് കലക്കിയത് കൊണ്ട് എന്ത് വേണേലും സാധിക്കുന്ന ഒരു സ്റ്റേജ് ആയിരുന്നു .അങ്ങനെ മദ്രാസ് ഉള്ള ,നുങ്കബാക്കം എന്ന സ്ഥലത്തു ഒരു ചെറിയ കൊട്ടെഷൻ ടീം ആയി ഞാൻ വളർന്നു .പെട്ടന്ന് തന്നെ ഫേമസ് ഉം ആയി ,ഒരിക്കൽ എല്ലാവരും ഇറക്കി വിട്ട ചാകാൻ പോയവൻ ,പിന്നെ സ്നേഹിച്ചവർ ആയി കൊല്ലാൻ കൊടുത്തവൻ എന്നിട്ടും ഞാൻ ചത്തില്ല .അതുകൊണ്ടു സ്വന്തം ജീവിതം തന്നെ പണയം കൊടുത്തുള്ള ഈ കൊട്ടെഷൻ കാളി എനിക്ക് എളുപ്പം ആയിരുന്നു .അധികം വൈകാതെ ഞാൻ പ്രധാന ലിസ്റ്റ് കയറിപറ്റി .
എല്ലായിടത്തും എനിക്ക് ആളുകൾ ഉണ്ടായി .പോലീസ് ന്റെ നോട്ടപ്പുള്ളിയും .അങ്ങനെ ഇരിക്കെ ആണ് ,മദ്രാസ് പുതുതായി ചാർജ് എടുത്ത അസിസ്റ്റന്റ് കമ്മീഷണർ ഒരു എൻകൗണ്ടർ സ്പെഷ്യലിസ്റ് കയറുന്നത് ,പുള്ളി കയറി അധികം വൈകാതെ തന്നെ ഏഴു എൻകൗണ്ടർ ,ഇങ്ങനെ പോയാൽ വീണ്ടും അവതാളത്തിൽ ആകും എന്ന് എനിക്ക് മനസ്സിൽ ആയി ഞാൻ അവിടെ വിടാൻ പ്ലാൻ ഇട്ടു ,അങ്ങനെ ആലോചിച്ചു ഇരുന്നപ്പോൾ ആണ് വളരെ യാദൃശ്ചികം ആയി ,പണ്ട് ആ ആജാനുബാഹു തന്നിട്ട് പോയ ഒരു കാർഡ് എന്റെ കയ്യിൽ കിട്ടിയത് .
ഞാൻ എടുത്തു .വിളിക്കണോ ഞാൻ ആലോചിച്ചു .
വിളിച്ചാലും ചിലപ്പോൾ ഓര്മ ഇല്ല എന്നെ പറയുക ഉള്ളു .എന്തായാലും വിളിക്കാം
💬 Comments
View all comments