Chapter Title : കാളിക്കാവ് [Amal Srk]
" അന്ന് ഞാനും കൂട്ടുകാരും ഇതേ സമയത്താ വന്നത്. അപ്പൊ തുറന്നിരുന്നു.. " അപ്പു തലയിൽ കൈവച്ചുകൊണ്ട് സംശയത്തോടെ പറഞ്ഞു.
" പിന്നെ ഇന്ന് എന്താ തുറക്കാത്തെ..? "
" എനിക്ക് അറിഞ്ഞൂടാ.. "
" നമുക്ക് കുറച്ചു നേരം കൂടെ കാത്തു നോക്കാം.. നട തുറക്കാൻ പൂജാരി വരുന്നേ ഉണ്ടാവു.. "
" വേണ്ട.. നമുക്ക് പോകാം.. ഇന്നെനി നട തുറക്കുന്ന് തോന്നുന്നില്ല. " അപ്പു ധൃതി കൂട്ടി.
" പ്ലീസ് അപ്പുവേട്ടാ.. ഇത് വരെ വന്നതല്ലേ.. കുറച്ചു കൂടെ നോക്കാം.. " അവള് ചെറു പ്രതീക്ഷയോടെ പറഞ്ഞു.
കാര്യമൊന്നും ഇല്ലെന്ന് അറിഞ്ഞിട്ടും അവൻ കുറച്ചു നേരം കൂടെ അവിടെ കാക്കാൻ തീരുമാനിച്ചു. ഒരു മണിക്കൂർ അവിടെ ചിലവഴിച്ചു ആരും അവിടെ വന്നില്ല. സ്മൃതിയുടെ മുഖത്ത് നിരാശ നിറഞ്ഞ.
" വാ പോകാം.. " അപ്പു പറഞ്ഞു.
എനി ഇവിടെ കാത്തിരുന്നിട്ട് കാര്യമില്ലാന്ന് അവൾക്കും മനസ്സിലായി. അടച്ച നടയിൽ ഉത്സാഹമില്ലാതെ പ്രാർത്ഥിച്ച ശേഷം ചേട്ടന്റെ കൂടെ മലയിറങ്ങി. വരുമ്പോഴുള്ള ആവേശവും, വേഗതയും ഇരുവർക്കും തിരിച്ചു പോകുമ്പോ ഇല്ലായിരുന്നു.
പെട്ടന്ന് അടുത്ത് ഒരു അനക്കം കണ്ടു. ഇരുവരും പേടിച്ചു പോയി. ശ്രദ്ധിച്ചു നോക്കി. അത് കുറുനരിയാണ്. ഇരുവരും പേടിച്ചു. കുറുനരി അവർക്ക് നേരെ തിരിഞ്ഞു. അപ്പു സ്മൃതിയുടെ കൈയ്യും പിടിച്ച് കാടിന്റെ അകത്തേയ്ക്ക് ഓടി. കുറുനരിയും പിന്നാലെ ഓടി. എങ്ങോട്ടെന്നില്ലാതെ ഇരുവരും ഓടി. ഒടുവിൽ തളർന്ന് അവിടെ നിന്നു.
തിരിഞ്ഞു നോക്കിയപ്പോൾ കുറുനരിയെ കാണാനില്ല. ഇരുവരുടെയും മുഖത്ത് ആശ്വാസം തെളിഞ്ഞു. പെട്ടന്നാണ് ആകാശത്ത് ഉരുണ്ട് മൂടിയ മേഘങ്ങൾ
💬 Comments
View all comments