Chapter Title : കാളിക്കാവ് [Amal Srk]
അവരുടെ ശ്രദ്ധയിൽ പെട്ടത്. ആലോചിക്കാൻ പോലും സമയം കിട്ടിയില്ല അപ്പോഴേക്കും മഴ പെയ്തു. എന്ത് ചെയ്യുമെന്ന് അറിയാതെ ഇരുവരും പതറി. തിരിച്ചു പോകണ്ട വഴിയും പിടിപാട് ഇല്ല.
ആകെ കുഴഞ്ഞു. അപ്പോഴാണ് ദൂരെ ഒരു ഗുഹ ശ്രദ്ധയിൽ പെട്ടത്. അപ്പു അവളെയും കൊണ്ട് അതിന്റെ അടുത്തേയ്ക്ക് ചെന്നു. അകത്തു വല്ല ജന്തുക്കളോ മറ്റോ ഉണ്ടോയെന്നു അറിയാൻ ഒരു കല്ലെടുത് എറിഞ്ഞു. അകത്തു ഒന്നും തന്നെ ഇല്ലെന്ന് അവര്ക് മനസ്സിലായി. ഉടനെ ഗുഹയുടെ അകത്തേയ്ക്ക് ചെന്നു.
ഓടി കിതച്ചത് കൊണ്ട് ഇരുവരും നന്നായി വിയർത്തു. സ്മൃതി കൈയ്യിൽ ഉള്ള കോളേജ് ബാഗിൽ നിന്ന് വെള്ളം എടുത്ത് കുടിച്, ബാക്കി അപ്പുവിനും കൊടുത്തു. വെള്ളം കുടിച് ദാഹമൊക്കെ മാറ്റി കുറേ നേരം അവിടെ വിശ്രമിച്ചു. പുറത്ത് മഴയൊക്കെ മാറി സൂര്യൻ തെളിഞ്ഞു. ഇരുവരും പുറത്തേയ്ക്ക് ഇറങ്ങാൻ തയ്യാറായി. അപ്പോഴാണ് കാൽപ്പെരുമാറ്റം കേട്ടത്.
ഇരുവരും പേടിച്ചു.
മണിയും, സാബുവും, സുനിയുമാണ് പുറത്ത്. എല്ലാറ്റിനും 50 ന് മുകളിൽ പ്രായവും ഉണ്ട്.
" എടാ ഇതിന്റെ അകത്ത് ആരോ ഉണ്ട്.. " സുനി പറഞ്ഞു.
" വല്ല നരിയോ മറ്റോ ആണോ..? മണി സംശയത്തോടെ ചോദിച്ചു.
" അറിയില്ല നോക്കാം.. " സാബു വലിയ വടിയും എടുത്ത് ഗുഹയുടെ അകത്തേക്ക് ചെന്നു.
അകത്ത് പേടിച്ചിരിക്കുകയാണ് സ്മൃതിയും, അപ്പുവും.
" എന്താടാ അകത്ത്..? " മണി ചോദിച്ചു.
" ദേ ടാ.. ഇവിടെ ഒരു ചെക്കനും, പെണ്ണും. " സാബു മറുപടി നൽകി. ഉടനെ സ്മൃതിയേയും, അപ്പുവിനെയും പിടിച്ചു പുറത്ത് കൊണ്ട് വന്നു. രണ്ട്
💬 Comments
View all comments