Chapter Title : കാളിക്കാവ് [Amal Srk]
പേരും പേടിച്ചിരിക്കുകയാണ്.
" എന്താടാ രണ്ടും കൂടെ ഇവിടെ പരിപാടി..? " സുനി ചോദിച്ചു.
" കാളി കാവ് കാണാൻ വന്നതാ.. " അപ്പു വിറച്ചുകൊണ്ട് പറഞ്ഞു.
" അതിന് കാവ് ഇവിടെ അല്ലല്ലോ..? കാവിലേക്ക് പോകേണ്ട വഴിയും ഇതല്ല. പോരാത്തതിന് ഇന്ന് നട തുറക്കുന്ന ദിവസവും അല്ല.. " മണി പറഞ്ഞു.
" രണ്ടിനെയും കണ്ടാൽ അറിയാം ഉടായിപ്പാ.. " സാബു പറഞ്ഞു.
" കോളേജിലും പോകാതെ കാമുകനും, കാമുകിയും കൂടെ ഇവിടെ മറ്റേ പരിപാടി ആണല്ലേ.. " ഒരു വഷളൻ ചിരിയോടെ മണി പറഞ്ഞു.
" അയ്യോ അല്ല.. ഇതെന്റെ പെങ്ങളാ.. ഞങ്ങള് പറഞ്ഞതൊക്കെ സത്യമാ.. " അപ്പു പേടിച്ച് വിറച്ചുകൊണ്ട് പറഞ്ഞു.
" കള്ള നായിന്റെ മോനെ കള്ളം പറയുന്നോ..? " സാബു അപ്പുവിനെ പിടിച്ച് കുടഞ്ഞു. ഇത് കണ്ട് സ്മൃതി പേടിച്ചു കരയാൻ തുടങ്ങി.
" വിട്ടേക്കെടാ പിള്ളേർക്ക് ഒരു അബദ്ധം പറ്റിയതാ.. " മണി ഇടക്ക് കയറി പറഞ്ഞു.
" മുട്ടേന്ന് വിരിഞ്ഞില്ല.. അപ്പോഴേക്കും തുടങ്ങി. ഇപ്പോഴെത്തെ പിള്ളേരുടെ ഒരു പോക്കേ.. " സുനി പറഞ്ഞു.
" ഞങ്ങളെ വെറുതെ വിടണം ഞങ്ങള് പൊക്കോട്ടെ.. ക്ലാസ്സ് കട്ട് ചെയ്ത് ഇവിടെ വന്ന കാര്യം വീട്ടിൽ അറിഞ്ഞാൽ വിഷയമാകും." അവൾ കെഞ്ചി.
" എങ്കി ഇത് അവരുടെ വീട്ടിൽ പറഞ്ഞിട്ട് തന്നെ കാര്യം.. " സാബുവിന് ആവേശമായി.
" പ്ലീസ്.. അങ്ങനെ ചെയ്യരുത്.. ഞാൻ എന്ത് വേണേലും ചെയ്യാം.. ഇതെല്ലാം ഞാൻ കാരണമാ.. " സ്മൃതി തല താഴ്ത്തികൊണ്ട് പറഞ്ഞു.
സാബു
💬 Comments
View all comments