0%

Chapter Title : കാമസൂത്ര പറയുന്നത്

Author : kkstories Read All Parts 80

ഇന്നും ഏറെ പ്രസക്തമായ ലൈംഗികസംശയങ്ങൾക്ക് ഉത്തരം കണ്ടെത്താൻ വാത്സ്യായനൻ എന്ന ഋഷിവര്യൻ എഴുതിയ കാമസൂത്ര ഒന്നു മറിച്ചു നോക്കുകയേ വേണ്ടൂ. ക്രിസ്തുവിനു ശേഷം ആറാം നൂറ്റാണ്ടിൽ രചിച്ചതാണെങ്കിലും കാമസൂത്ര എന്ന രതിയുടെ ഇതിഹാസം പുതുകാലത്തോടും പുതുമചേരാത്ത മാർഗങ്ങളുമായി സംവദിക്കുന്നു. ശരീരങ്ങളിൽ നിന്നു തുടങ്ങുകയും ശരീരത്തിന്റെ ചുറ്റുവട്ടങ്ങളിൽ മാത്രം അവസാനിക്കുകയും ചെയ്യുന്ന പടിഞ്ഞാറൻ സങ്കൽപ്പങ്ങളിൽ നിന്നല്ല രതിയുടെ പാഠങ്ങൾ മനസിലാക്കേണ്ടത്. ലജ്ജാലുവാണ് അവളെങ്കിൽ ലൈംഗികതയിൽ അവൾക്ക് ധൈര്യം പകരുന്ന നിരവധി പൊസിഷനുകളുണ്ട്.

കൗമാരത്തിന്റെ കൗതുകങ്ങളിലേക്ക് ലൈംഗികതയെക്കുറിച്ചുള്ള അറിവുകൾ എവിടെ നിന്നൊക്കെയാണു പാറി വീഴുന്നത്. ഇന്റർനെറ്റ്, സെക്സ് പുസ്തകങ്ങൾ, മാസികകൾ, നീലച്ചിത്രങ്ങൾ, സുഹൃത്തുക്കൾ, ഇവയിൽ നിന്നെല്ലാം ശേഖരിച്ച അബദ്ധവും സുബദ്ധവുമായ അറിവുകളുമായാണു ലൈംഗികതയിലേക്കു അവർ കടക്കുന്നത്. അറിഞ്ഞതിൽ പാതിയും പതിരായിരുന്നു എന്നും പങ്കാളിയുടെ അനിഷ്ടമോ വെറുപ്പോ നേടിയതിനുശേഷം മാത്രം തിരിച്ചറിയുമ്പോൾ പിന്നെ ബാക്കി ലൈംഗികതയോടുള്ള മരവിപ്പു നിറഞ്ഞ നിസ്സംഗത മാത്രമായിരിക്കും. പ്രേമവും കാമവും പകരുകയും പങ്കുവെയ്ക്കുകയും ചെയ്യാനുള്ള ഉത്തമ മാധ്യമമാണു സെക്സ്. ആണിനേയും പെണ്ണിനേയും ഇതിലുമേറെ അടുപ്പിക്കുകയും അകറ്റുകയും ചെയ്യുന്ന പ്രതിഭാസം മറ്റൊന്നില്ല. ‘ഒരാൾക്കു വേണ്ടി മാത്രം നിർമ്മിച്ചത്’എന്ന അവസ്ഥയിലുള്ള ദമ്പതികൾ വളരെക്കുറവ്. പരസ്പരമറിയാനും പങ്കുവെയ്ക്കാനും പാഠങ്ങളേറെ അറിയണം അവനും അവളും. എന്നാലിത് എവിടെ നിന്ന്? നീലച്ചിത്രങ്ങളുടേയും മഞ്ഞപ്പൂസ്തകങ്ങളുടെയും അയഥാർത്ഥ ലോകങ്ങളിൽ നിന്നോ? രതിയുടെ ഇതിഹാസം ശരീരങ്ങളിൽ നിന്നു തുടങ്ങുകയും ശരീരത്തിന്റെ ചുറ്റുവട്ടങ്ങളിൽ മാത്രം അവസാനിക്കുകയും ചെയ്യുന്ന പടിഞ്ഞാറൻ സങ്കൽപ്പങ്ങളിൽ നിന്നല്ല രതിയുടെ സങ്കൽപ്പങ്ങൾ മനസിലാക്കേണ്ടത്. മനസിൽ നിന്നു തുടങ്ങുകയും ശരീരത്തിലേക്കു കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്ന അനുഭൂതിയാണു സെക്സ് എന്നു മനസിലാക്കാൻ ഭാരതീയർക്കു നിഷ്പ്രയാസം കഴിയും. കാരണം, ഇവിടെയാണു രതിയുടെ ഇതിഹാസം പിറന്നത്. അതും നൂറ്റാണ്ടുകൾക്കു മുമ്പ്. ആയിരത്തി തൊള്ളായിരത്തി എൺപതുകളുടെ ആദ്യകാലങ്ങളിൽ മാസ്റ്റേഴ്സ് ആൻഡ് ജോൺസണും അതിനും മുമ്പു കിൻസിയുമൊക്കെ സർവേകളിലൂടെയും മറ്റും നടത്തിയ പഠനങ്ങളാണു ലൈംഗികതയുടെ സമ്പൂർണ അറിവുകൾ പാശ്ചാത്യ ലോകത്തിന്റെ മുന്നിൽ വിരിയിച്ചു കൊടുത്തത്. പക്ഷേ, അതിനും എത്രയോ മുമ്പു വാത്സ്യായന മുനി രതിയിലെ ശരീരത്തിന്റെ ദുർഗ്രഹതകളെ മനസിലാക്കിയിരുന്നു. തുടക്കം എങ്ങനെ? ആദ്യരാത്രിയിൽത്തന്നെ സെക്സ് ആകാമോ? ദാമ്പത്യത്തിലെ എല്ലാ തലമുറയും മനസിൽച്ചോദിച്ച ചോദ്യം. കാമസൂത്രയിൽ ഈ ചോദ്യത്തിനുത്തരമുണ്ട്. അഞ്ചു മുതൽ പത്തു ദിവസം വരെയെങ്കിലും ദമ്പതികൾ പരസ്പരം ശരീരത്തിന്റെ രഹസ്യങ്ങൾ മനസിലാക്കി എടുക്കാനായി വിനിയോഗിക്കുക. അതിനുശേഷമേ ലിംഗയോനീ സംയോഗമാകാവൂ. ഇതിനെ ന്യായീകരിച്ചു കൊണ്ടു വാത്സ്യായനൻ പറയുന്നതിങ്ങനെ: പുരുഷൻ സ്ത്രീയെ നിർബന്ധപൂർവം ലൈംഗികതയ്ക്കായി പ്രേരിപ്പിക്കുന്നത് അവളിൽ സെക്സിനോടു വിരക്തിയും വൈരാഗ്യവും ഉണ്ടാക്കും.

💬 Comments

View all comments