Chapter Title : കാമസൂത്ര പറയുന്നത്
ഇതിഹാസം പിറന്നത്. അതും നൂറ്റാണ്ടുകൾക്കു മുമ്പ്. ആയിരത്തി തൊള്ളായിരത്തി എൺപതുകളുടെ ആദ്യകാലങ്ങളിൽ മാസ്റ്റേഴ്സ് ആൻഡ് ജോൺസണും അതിനും മുമ്പു കിൻസിയുമൊക്കെ സർവേകളിലൂടെയും മറ്റും നടത്തിയ പഠനങ്ങളാണു ലൈംഗികതയുടെ സമ്പൂർണ അറിവുകൾ പാശ്ചാത്യ ലോകത്തിന്റെ മുന്നിൽ വിരിയിച്ചു കൊടുത്തത്. പക്ഷേ, അതിനും എത്രയോ മുമ്പു വാത്സ്യായന മുനി രതിയിലെ ശരീരത്തിന്റെ ദുർഗ്രഹതകളെ മനസിലാക്കിയിരുന്നു. തുടക്കം എങ്ങനെ? ആദ്യരാത്രിയിൽത്തന്നെ സെക്സ് ആകാമോ? ദാമ്പത്യത്തിലെ എല്ലാ തലമുറയും മനസിൽച്ചോദിച്ച ചോദ്യം. കാമസൂത്രയിൽ ഈ ചോദ്യത്തിനുത്തരമുണ്ട്. അഞ്ചു മുതൽ പത്തു ദിവസം വരെയെങ്കിലും ദമ്പതികൾ പരസ്പരം ശരീരത്തിന്റെ രഹസ്യങ്ങൾ മനസിലാക്കി എടുക്കാനായി വിനിയോഗിക്കുക. അതിനുശേഷമേ ലിംഗയോനീ സംയോഗമാകാവൂ. ഇതിനെ ന്യായീകരിച്ചു കൊണ്ടു വാത്സ്യായനൻ പറയുന്നതിങ്ങനെ: പുരുഷൻ സ്ത്രീയെ നിർബന്ധപൂർവം ലൈംഗികതയ്ക്കായി പ്രേരിപ്പിക്കുന്നത് അവളിൽ സെക്സിനോടു വിരക്തിയും വൈരാഗ്യവും ഉണ്ടാക്കും. മാനസികമായും ശാരീരികമായും ഉൾക്കൊണ്ടതിനു ശേഷം മാത്രമേ അവളുമായി ലൈംഗികബന്ധം ആകാവൂ. വിവാഹം കഴിഞ്ഞുള്ള ആദ്യ മൂന്നു ദിനങ്ങൾ ശരീരത്തോടും മനസിനോടും ഉള്ള പരസ്പര അനുരാഗ ദിനങ്ങളായി മാറട്ടെ. പതിഞ്ഞ സംഗീതം, സുഗന്ധം, കൺപീലികൾ ചേർത്തു വെച്ചു കൊണ്ടുള്ള ശലഭചുംബനം, ശരീരത്തിൽ പരസ്പരമുള്ള തഴുകലുകൾ എന്നിവയിലൂടെ രതിയിലേക്കും പോകാം. വാത്സ്യായനൻ മറ്റൊന്നു കൂടി പറയുന്നു: നന്നായി സംസാരിക്കുകയും വാക്കുകളിലൂടെ സ്നേഹം പങ്കു വെയ്ക്കുകയും കൊച്ചുവർത്തമാനങ്ങളിൽ മുഴുകാതെയും ഇന്നോളം ഒരു പുരുഷനും സ്ത്രീയുടെ മനസു നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല. ആദ്യാനുഭവങ്ങൾ സ്പർശം, രുചി, മണം, കാഴ്ച, കേൾവി. ഈ അഞ്ചുകാര്യങ്ങൾക്കു പ്രാധാന്യം നൽകണം. വധുവിനെ ഉണർത്താൻ സെക്സിനായി തിരഞ്ഞെടുക്കുന്ന ചുറ്റുപാടുകൾക്കു പോലും കഴിയും. അവളെ തഴുകിയുണർത്തുമ്പോൾത്തന്നെ അവളുടെ ലൈംഗികാവയവങ്ങളിലേക്കു രക്തമിരയ്ക്കുന്നതറിയാം. പിന്നീടു മതി കിടക്കയിലേക്കു പോകുന്നത്. വസ്ത്രങ്ങളോരോന്നായി
💬 Comments
View all comments