0%

Chapter Title : കാമത്തിന്റെ കണ്ണുകളിലൂടെ ഒരു യാത്ര വിക്കിയും വീണയും 2 [Vicky]

Author : Vicky G Read All Parts 501

എത്തി,

"സലാം സാഹിബ്, ആജ് പി ജിം സെ ലേറ്റ് ഹൊകാർ ആയെഹോ ക്യാ" സെക്യൂരിറ്റിവാല ബൈക്കർഓട് ചോദിച്ചു.

മേലെ അവൻ ഹെൽമെറ്റ് ഊരി, വർഷങ്ങൾക് ശേഷവും അവന്റെ മുഖം മാറിയില്ലായിരുന്നു, അന്നത്തെ കുട്ടിത്തം അതേപോലെ തന്നെ, ശരീരം പണ്ടത്തേക്കാൾ നന്നായി കടഞ്ഞെടുത്ത പോലെ ആയിരുന്നു, രണ്ടു കൈകളിലും വണ്ണമുള്ള മസിലുകൾ പൊന്തി നിന്നു, നല്ല കട്ടിയുള്ള നെഞ്ചും...വിയർത്തൊലിച്ച വയറിൽ നിന്ന് പാക്കുകളും.. മുഖത്തിന് താഴ്പ്പോട്ട് ഒരു പൂർണ പുരുഷനായി മാറിയ വിക്കി!

ഫ്ലാറ്റിലിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറിയ വിക്കി, പെട്ടന്ന് തന്നെ ഒരു കുളിയെല്ലാം കുളിച്ചു,തുണിയെല്ലാം മാറ്റി. രാത്രി ഭക്ഷണം ഉണ്ടാകുന്ന തിരക്കിൽ നാട്ടിലെ വാർത്ത ടീവിയിൽ കേട്ടുകൊണ്ടിരുന്നു. കേരളത്തിന്റെ സ്ഥിരം രാഷ്ട്രീയ വാർത്തകൾ, അതിലെ ചർച്ചകൾ എന്നൊക്കെ കേട്ട് കൊണ്ട് പാചകം ചെയ്യുമ്പോൾ ഒരു ഒച്ച അവൻ കേട്ടു.

അവൻ പെട്ടന്ന് നോക്കിയപ്പോൾ ബാൽക്കണിയിൽ ഒരു നിഴൽ. ആരോ അവിടെ നില്കുന്നു. പെട്ടന്ന് ഒരു ഭയം തോന്നിയെങ്കിലും വിക്കിക്ക് ആ നിഴലിന്റെ രൂപം മനസ്സിൽ തെളിഞ്ഞു, കൊല്ലങ്ങൾക് മുൻപ് അവൻ ആ രൂപത്തിന്റെ ഉടമയെ കണ്ടിരുന്നു...

അവൻ ചെയ്ത കാര്യങ്ങൾ...പറഞ്ഞ കാര്യങ്ങൾ...പറയാതിരിക്കാൻ പറഞ്ഞ കാര്യങ്ങൾ...അതെ...

.......കാമം!!!

....അന്ന് വിടപറഞ്ഞതിന് ശേഷം..ഇത്രയും കൊല്ലങ്ങൾക് ശേഷം...

ദൂരെ നിന്ന് മിന്മിനി പോലത്തെ നൂറുകണക്കിന് പ്രകാശങ്ങൾ റോഡിലൂടെ നീങ്ങുന്നതും, ഫ്‌ളാറ്റുകളുടെ ജനാലയിൽ നിന്ന് തെളിയ്‌യുന്നതും, രാത്രി ആ നഗരം ജീവിക്കുന്നത് കണ്ടു കൊണ്ട് കാമം വിക്കിയുടെ കൂടെ ബാൽക്കണിയിൽ ഇരുന്നു. അവർ പല കാര്യങ്ങളും സംസാരിച്ചു, ഇപ്പോഴത്തെയും, പണ്ടത്തേയും ഓർമകൾ, മായകാഴ്ചകൾ, അനുഭവനൊമ്പരങ്ങൾ.

"പുറമെ നിന്ന് നോക്കുമ്പോൾ

💬 Comments

View all comments