0%

Chapter Title : കാമയക്ഷി 2 [ആര്യൻ]

Author : kkstories Read All Parts 250

ചാരിയിരുന്ന വാതിൽ തുറന്ന് അകത്തു കയറി…

"മോളെ പാറു…"....
മേശപ്പുറത്തു തല വച് മയങ്ങുകയായിരുന്ന പാർവതി അമ്മയുടെ വിളി കേട്ട് ഞെട്ടിയെഴുന്നേറ്റു…

"എന്താമ്മേ…?.... "...

"മോളെ കാണാൻ രണ്ടു പേര് വന്നിരിക്കുന്നു…"

"എന്നെയോ...എന്തിന്…"..സംശയം നിറഞ്ഞ മുഖത്തോടെ പാർവതി ചോദിച്ചു……

"അത്...അത്..പിന്നെ…...വിവേകിനെ കുറിച് എന്തോ അറിയാൻ ആണെന്ന്…"...പയ്യെ ആ അമ്മ പറഞ്ഞു നിർത്തി…

കേൾക്കാൻ ആഗ്രഹിക്കാത്ത എന്തോ കേട്ടപോലെ അവൾ തലക്ക് കൈ കൊടുത്ത് ഇരുന്നു….

"അമ്മ അവരോട് പോകാൻ പറ".....അവൾ കുറച്ചു ദേഷ്യത്തോടെ പറഞ്ഞു നിർത്തി….

"മോളെ..ആ കുട്ടിക്ക് എന്തോ…"

"അമ്മേ….!!!!!" അവൾ അവരെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിച്ചില്ല…..

"അമ്മയ്ക്ക് വയ്യെങ്കി ഞാൻ പറഞ്ഞു വിട്ടോളം...മനസമാധാനമായിട്ട് ജീവിക്കാൻ സമ്മതിക്കില്ലെങ്കി എന്താ ചെയ്യാ…"..എന്ന് പറഞ്ഞു കൊണ്ട് ചെറുതായി നിറഞ്ഞു വരുന്ന കണ്ണുകളെ അമർത്തി തുടച്ചുകൊണ്ട് അവൾ മുറി വിട്ട് പുറത്തേക്കിറങ്ങി……

ഹാളിലേക്ക് ചെന്ന അവൾ കണ്ടത് തന്നെ നോക്കുന്ന രവിയേയും തനിക്ക് എതിരെ തിരിഞ്ഞിരുന്ന് ഫോൺ വിളിക്കുന്ന ഒരു അജയനെയുമാണ്….

"ദയവു ചെയ്ത് സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കണം….മര്യാദക്ക്………"

ഫോൺ കട്ട്‌ ചെയ്ത് തിരിഞ്ഞ് നോക്കിയ ആളെ കണ്ട് പാർവതി പറയാൻ വന്നത് പൂർത്തിയാക്കാൻ കഴിയാതെ ഞെട്ടിത്തരിച്ചു നിന്നു പോയി…………….

വർഷമിത്രയായിട്ടും മറക്കാതെ മനസ്സിലിട്ടുകൊണ്ടു നടന്ന മുഖം…

സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച മുഖം…

തന്റെ ആദ്യത്തെയും അവസാനത്തെയും പ്രണയം…

എന്നോ നഷ്ടപ്പെട്ടുപോയ പ്രണയം….

വലിയ ശബ്ദം കേട്ട് പെട്ടെന്ന് ഫോൺ കട്ട്‌ ചെയ്ത് തിരിഞ്ഞു നോക്കിയ അജയൻ കരഞ്ഞു കലങ്ങി ചുവന്ന കണ്ണുകളോട് കൂടി തന്നെ നോക്കി നിൽക്കുന്ന പാർവതിയെയാണ്….

ഒരു നിമിഷം ആ കണ്ണുകളിൽ തന്നെ നോക്കി നിന്ന അജയന് ഒരു നടുക്കത്തോടെ അത് മനസ്സിലാക്കി…

ഒരു സമയത്ത് താൻ ഏറ്റവും കൂടുതൽ കാണണം എന്ന് ആഗ്രഹിച്ചിരുന്ന മുഖം….

ദിവസങ്ങളോളം കണ്ണുകൾ കൊണ്ട് മാത്രം സംസാരിച്ചിരുന്ന….

ഒരു ദിവസം ഒന്നും മിണ്ടാതെ എങ്ങോടോ പോയ്‌ മറഞ്ഞ…

പറയാതെ പോയ….മനസ്സിലൊതുക്കിയ തന്റെ കൊച്ചു പ്രണയം….

അധികം നേരം അവന് അവളെ നോക്കി നിൽക്കാൻ കഴിഞ്ഞില്ല…..
അവൻ വേഗം പുറത്തേക്കിറങ്ങി…

അവളും മറിച്ചൊരു അവസ്ഥയിൽ ആയിരുന്നില്ല…

ഓടി തന്റെ മുറിയിൽ പോയി കട്ടിലിലേക്ക് വീണു...തലയിണയിൽ

💬 Comments

View all comments