0%

Chapter Title : കാമയക്ഷി 2 [ആര്യൻ]

Author : kkstories Read All Parts 249

അജയനോട് ചോദിച്ചു….

"അവന്റെ ഭാര്യയെ ഒന്ന് പോയി കണ്ടാലോ ശിവേട്ടാ.ചിലപ്പോ അവർക്ക് എന്തേലും അറിവുണ്ടെങ്കിലോ..? "

"പക്ഷെ അവര് കുറച്ചു നാളായി മാറി താമസിക്കുവാണ് എന്നല്ലേ അവര് പറഞ്ഞത്…"..

"എന്തായാലും പോയി നോക്കാം…"

"ഹ്മ്മ്…"...

അങ്ങനെ കുറച്ചു നേരത്തെ യാത്രക്ക് ശേഷം അവർ രണ്ടു പേരും തേവാരക്കാട് ശിവ ക്ഷേത്രത്തിന്റെ അടുത്തെത്തി….

വിവേകിന്റെ വീട്ടിൽ കണ്ട സ്ത്രീ പറഞ്ഞ വിവരങ്ങൾ വച് കുറച്ചു ബുദ്ധിമുട്ടിയെങ്കിലും വീട് കണ്ടു പിടിച്ചു…..

ഓടിട്ട മനോഹരമായ ഒരു ചെറിയ വീട്….

അവർ അവിടേക്ക് ചെല്ലുമ്പോൾ തന്നെ പ്രായമായ ഒരു സ്ത്രീ പുറത്തേക്ക് ഇറങ്ങി വന്നു..

"ആരാ…."ആ സ്ത്രീ ആ പരിചയം ഇല്ലാത്ത മുഖങ്ങൾ നോക്കി ചോദിച്ചു…

"എന്റെ പേര് അജയൻ...ഇത് രവി…"..അജയൻ സ്വയം പരിചയപ്പെടുത്തി…

"മാഷിനെ അന്വേഷിച്ചാണെങ്കിൽ അദ്ദേഹം ഇവിടെ ഇല്ലാട്ടോ….കവല വരെ പോയിരിക്കുകായാണ്…"

വിവേകിന്റെ അമ്മായിഅച്ഛനെ കുറിച്ചാണ് അവർ പറഞ്ഞതെന്ന് അവന് മനസ്സിലായി….

"അയ്യോ അദ്ദേഹത്തെ കാണാൻ അല്ല വന്നത്...എനിക്ക് മകളെ ഒന്ന് കാണണമായിരുന്നു...വിവേകിനെ കുറിച് കുറച്ചു കാര്യങ്ങൾ അറിയാൻ വേണ്ടിയായിരുന്നു…."..

വിവേക് എന്ന പേര് കേട്ടതും ആ മുഖം കറുക്കുന്നത് അവൻ കണ്ടു….

"അയാളെ കുറിച് ഞങ്ങൾക്ക് ഒന്നും കേൾക്കുകയും വേണ്ട..ഒന്നും പറയുകയും വേണ്ട…..കൊറേ അനുഭവിച്ചതാണ് എന്റെ കുഞ്ഞ്...ഇനീം ഞങ്ങൾക്ക് വയ്യ…."..വല്ലാത്ത ഒരു അനിഷ്ടത്തോടെ അവർ പറഞ്ഞു നിർത്തി…

"അങ്ങനെ പറയരുത്….എന്റെയും കൂടി ജീവിത പ്രശ്നമാണ്...ദയവു ചെയ്ത് ഒരു അഞ്ചു മിനുട്ട് എനിക്ക് ആ കുട്ടിയോട് സംസാരിക്കാൻ അവസരം തരണം...ഞാൻ യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടാക്കില്ല…."...അജയൻ അവരുടെ നേർക്ക് കൈ കൂപ്പിക്കൊണ്ട് പറഞ്ഞു നിർത്തി…

എന്തോ അജയന്റെ അപേക്ഷ നിറഞ്ഞ സ്വരത്തെ അവർക്ക് നിഷേധിക്കാൻ ആയില്ല….

"ശരി...കയറി വരൂ…."...ഒരു നിമിഷം ആലോചിച്ച അവർ അവരെ രണ്ടുപേരെയും അകത്തേക്ക് ക്ഷണിച്ചു….

"ഇരിക്കു..ഞാൻ മോളെ വിളിക്കാം…"...ഹാളിലെ കസേര ചൂണ്ടിക്കാണിച്ചുകൊണ്ട് അവർ പറഞ്ഞു…..

അവിടെ ഇരുന്ന അജയന് ചുറ്റും ഒന്ന് കണ്ണോടിച്ചു..

ചെറുതെങ്കിലും നല്ല വൃത്തിയുള്ള മനോഹരമായ ഒരു വീട്….
അപ്പോഴാണ് അജയന് ഒരു കാൾ വന്നത്….
അവന് ഫോൺ എടുത്ത് സംസാരിക്കാൻ തുടങ്ങി….

അകത്തു പോയ ആ സ്ത്രീ മകളുടെ മുറിയിൽ ചെന്ന്

💬 Comments

View all comments