Chapter Title : കാമയക്ഷി 2 [ആര്യൻ]
?... "
"ഇല്ല….
അവൻ എങ്ങോടാ പോയതെന്ന് പറഞ്ഞിരുന്നോ ?... "
"ഇല്ലല്ലോ സാറേ…"...
ഇനി എന്ത് ചെയ്യും എന്നറിയാതെ അജയൻ നിന്നു…
"അവൻ ഒറ്റയ്ക്കാണോ താമസം…?.. "...രവി ചോദിച്ചു….
"അത് പിന്നെ സാറിന് അറിയാമായിരിക്കുമല്ലോ വിവേക് സാറിന്റെ അച്ഛനും അമ്മയും ഒക്കെ ചെറുപ്പത്തിലേ മരിച്ചു പോയതാണല്ലോ…
പിന്നെ സാറിന്റെ ഭാര്യ…"...അത്രേം പറഞ്ഞു ആ സ്ത്രീ നിർത്തി….
"ഭാര്യ…?... അവർക്കെന്താ…."...അജയൻ ചോദിച്ചു…
"അല്ല അവര് പിരിഞ്ഞു ജീവിക്കുവാണല്ലോ….ഈ അടുത്ത് തന്നെ ഡിവോഴ്സും ഉണ്ടാകും…"
"അതെന്താ കാരണം… "..
"ശ്ശോ…..അതൊക്കെ എങ്ങനാ സാറുമ്മാരെ ഞാൻ പറയണേ…"..അവര് ഒന്ന് തല ചൊറിഞ്ഞു കൊണ്ട് ചോദിച്ചു….
അപ്പോൾ രവി പോക്കറ്റിൽ നിന്നും അഞ്ഞൂറിന്റെ ഒരു നോട്ട് എടുത്ത് അവരുടെ കയ്യിൽ കൊടുത്തു…
"ഇനി പറയാല്ലോ…."...
"സാറുമ്മാര് വന്ന കാലിൽ നിൽക്കാതെ ഇങ്ങോട് കേറി ഇരിക്ക്…."...ആ കടലാസ് തുണ്ട് കണ്ട് കണ്ണ് തിളങ്ങിയ ആ സ്ത്രീ ആവേശത്തോടെ പറഞ്ഞു…
"ഇല്ലാ...പോയിട്ട് തിരക്കുണ്ട്...നിങ്ങള് വേഗം പറ…"...അജയൻ അല്പം മുഷിച്ചിലോടെ പറഞ്ഞൊപ്പിച്ചു…
"അത് കാരണം എന്താന്നോ…..വിവേക് സാറിന് വേറെ ഏതൊക്കെയോ പെണ്ണുങ്ങളുമായിട്ട് ബന്ധം ഉണ്ടെന്ന്….
കുറെച്ചു നാളുകൾക്ക് മുൻപ് വിവേക് സാറിന്റെ ഭാര്യ ഇവിടെ താമസിച്ചോണ്ടിരുന്ന സമയത്ത് ആ കൊച്ചു അമ്പലത്തിൽ പോയ തക്കം നോക്കി അപ്പുറത്തെ വീട്ടിലെ പെൺകൊച്ചു ഇവിടെ വന്നെന്നോ അവര് കെട്ടിപ്പിടിച്ചെന്നോ അത് കണ്ടോണ്ട് ആ കൊച്ചു വന്നെന്നോ ഒക്കെ പറഞ്ഞു കേട്ടു...അതേ പിന്നെ ആ കൊച്ചിനെ അതിന്റെ അച്ഛൻ വന്നു അതിന്റെ വീട്ടിലേക്ക് കൊണ്ടുപോയി….
അല്ലെങ്കിലും അവര് തമ്മിൽ കൊച്ചിണ്ടാവാത്തതിന്റെ പേരിൽ എന്നും വഴക്കായിരുന്നു….വിവേക് സാറ് ആ കൊച്ചിനെ അതിന്റെ പേരിൽ ഉപദ്രവിക്കുമായിരുന്നു…
ആ കൊച്ചാണെങ്കി ഒരു പാവം പിടിച്ചതും...ഹാ എന്ത് പറയാൻ…"...താടയ്ക്ക് കയ്യും കൊടുത്ത് അവര് ഇത്രേം പറഞ്ഞൊപ്പിച്ചു
"അവരുടെ വീട് എവിടെയാ….?.. "...
"തേവാരക്കാട്...അവിടെ ശിവന്റെ അമ്പലത്തിന്റെ അടുത്താണ് എന്നാ എന്നോട് പറഞ്ഞിട്ടുള്ളത്…"..
"അപ്പൊ ശരി ചേച്ചി...ഞങ്ങൾ എന്നാ പോയേക്കുവാ…"..
"സാറേ ഇതൊന്നും ഞാൻ പറഞ്ഞതാണ് എന്ന് ആരോടും പറഞ്ഞേക്കല്ലേ
അതിനൊരു പുഞ്ചിരി നൽകിക്കൊണ്ട് അവർ അവിടെ നിന്നും ഇറങ്ങി….
"ഡാ ഇനിയെന്താ…?.."...ബൈക്കുമായി ഗേറ്റ് കടന്നപ്പോൾ പുറകിലിരുന്ന ശിവൻ
💬 Comments
View all comments