Chapter Title : കാമയക്ഷി 2 [ആര്യൻ]
നിമിഷങ്ങൾക്ക് ശേഷം ദേവുവിനെ കാർട്ടൂണിനു മുന്നിലിരുത്തി അജയനും രവിയും പുറത്തേക്കിറങ്ങി…
"എന്താ ഇനി ചെയ്യാൻ പോകുന്നെ..?.. "രവി ചോദിച്ചു….
"അയാളെ പോയി ഒന്ന് കാണണം...അതോടൊപ്പം ഗോപികയുടെ വീട്ടുകാരെ അറിയിക്കണം
മോളെ കൊല്ലാൻ നോക്കിയത് തൽക്കാലം പറയുന്നില്ല...അവൾ പോയ കാര്യം മാത്രം പറയാം....."
"ഹ്മ്മ്...എന്തിനായാലും ഞാനുണ്ട് കൂടെ…"..രവി അജയന്റെ ചുമലിൽ കൈ വച്ചു കൊണ്ട് പറഞ്ഞു…
തിരിച്ചു വീട്ടിലേക്ക് ചെന്ന അജയൻ കാണുന്നത് ഡോറയ്ക്ക് വഴി കാട്ടിക്കൊടുക്കുന്ന ദേവൂട്ടിയെ ആയിരുന്നു….
നിഷ്കളങ്കമായി ചിരിക്കുന്ന ആ ഒരു മുഖം മാത്രം മതിയായിരുന്നു അവന് ഗോപികയോടുള്ള ദേഷ്യവും 6സങ്കടവും എല്ലാം മറക്കാൻ…
ഉച്ചയ്ക്ക് എല്ലാരും ഒരുമിച്ചിരിന്നുള്ള ഭക്ഷണത്തിനു ശേഷം അജയൻ ദേവൂട്ടിയെ നെഞ്ചിലിട്ടു പാടിയുറക്കി..
ദേവു മോൾക്ക് എന്തെങ്കിലും സംഭവിച്ചായിരുന്നെങ്കിൽ താൻ പിന്നെ ജീവിച്ചിരിക്കില്ല എന്ന് വരെ അജയന് ഓർത്തു…
ആ ഓർമ്മയിൽ അവന് ദേവു മോളെ ഒന്നൂടെ നെഞ്ചോട് ചേർത്തു…
അതിനു ശേഷം പയ്യെ കട്ടിലിൽ കിടത്തി ദേവു മോളെ നോക്കാൻ രവിയേട്ടന്റെ ഭാര്യയെ ഏല്പിച്ച ശേഷം രവിയേട്ടനെയും കൂട്ടി വിവേകിനെ കാണാനായി അജയന് തന്റെ ബൈക്കിൽ പുറപ്പെട്ടു….
പക്ഷെ ഞായറാഴ്ച ആയതുകൊണ്ട് ബാങ്ക് അവധിയായിരുന്നു കാര്യം അവിടെ ചെന്നപ്പോഴാണ് അവരോർത്തത്….
അന്ന് ആശുപത്രിയിൽ വച് പരിചയപ്പെട്ട ഓർമ്മയിൽ വിവേകിന്റെ വീടിരിക്കുന്ന ഏകദേശ സ്ഥലം അജയനറിയാമായിരുന്നു…
താമസിയാതെ അവരങ്ങോട്ട് പുറപ്പെട്ടു…
ആ ഏരിയയിൽ ചെന്ന് അന്വേഷിച്ചപ്പോൾ വീട് കാണിച്ചു തന്നു…
താമസിയാതെ അവർ ഒരു രണ്ടുനില വീടിനു മുൻപിൽ ചെന്നു…
ഗേറ്റ് തള്ളിത്തുറന്ന് അകത്തു കയറി…
അകത്തു കയറി വീടിന്റെ ബെല്ലടിച്ചപ്പോൾ ജോലിക്കാരിയെന്ന് തോന്നിപ്പിക്കുന്ന പ്രായമായ ഒരു സ്ത്രീ ഇറങ്ങി വന്നു…
"ആരാ…"..ആ സ്ത്രീ ചോദിച്ചു…
"വിവേകിന്റെ വീടല്ലേ ….?.. ബാങ്കിൽ ജോലി ചെയ്യുന്ന…"...അജയനായിരുന്നു….
"സാർ ഇവിടെയില്ല…"...
"എങ്ങോട് പോയതാണ്…"..
"നിങ്ങൾ ആരാണ്….?.. "..
"ഞാൻ അവന്റെ കൂടെ പഠിച്ചതാണ്….ഒരുപാട് നാളായി കണ്ടിട്ട്...കഴിഞ്ഞ ദിവസം ഞങ്ങൾ വിളിച്ചപ്പോ ഇങ്ങോട് വരാൻ പറഞ്ഞിരുന്നു….. ".....അജയൻ ചെറിയ കള്ളം തട്ടി വിട്ടു….
"അയ്യോ സാറിന്റെ കൂട്ടുകാരനായിരുന്നോ….വിവേക് സാർ ഇവിടെയില്ല….ഇന്നലെ പോയതാണ്...ഇനി കുറച്ചു ദിവസങ്ങള് കഴിഞ്ഞേ വരൂ എന്ന് പറഞ്ഞിരുന്നു…..
അല്ല സാർ നിങ്ങളോടൊന്നും പറഞ്ഞിരുന്നില്ലേ
💬 Comments
View all comments