0%

Chapter Title : കാമയക്ഷി 2 [ആര്യൻ]

Author : kkstories Read All Parts 228

"ഫോണിൽ വിളിച്ചു നോക്കിയോ ? "..

അപ്പോൾ അവൻ വീട്ടിൽ നിന്ന് കിട്ടിയ കടലാസ് കക്ഷണം അയാളെ കാണിച്ചു….

ഒരു നിമിഷം അവിടെ നിശബ്ദമായി...

"എന്താ ഇനി നിന്റെ തീരുമാനം…?.... പോലീസിൽ കൊടുക്കണ്ടേ….?.. "...

"രവിയേട്ട...സത്യം പറഞ്ഞാൽ എനിക്കു വയ്യ….എനിക്ക് എന്റെ ദേവൂട്ടിയെ തിരിച്ചു കിട്ടി…..ഇനി ഇവൾക്ക് ഒരാപത്തും ഞാൻ വരുത്തില്ല….അതുകൊണ്ട് ഇനി ഗോപികയുടെ പുറകെ പോവാൻ വയ്യ ഏട്ടാ…"..

"എടാ അങ്ങനെ പറഞ്ഞാൽ എങ്ങനെയാണ് ശരിയാവുക….ഗോപികയെ കണ്ടുപിടിക്കണ്ടേ…."..

ഗോപിക എന്ന പേരുകേട്ടതും അജയന്റെ മടിയിലിരുന്ന ദേവു അജയനെ തൊണ്ടിയിട്ട് പറഞ്ഞു….

"അച്ഛേ അമ്മ ചിലപ്പോൾ ആ അങ്കിളിന്റെ കൂടെ കളിക്കാൻ പോയതായിരിക്കും…."..ദേവു തന്റെ സംശയം പറഞ്ഞു…

"അങ്കിളോ…..ഏത് അങ്കിൾ ?.. "..

"ഇന്നലെ അച്ഛ പോയിക്കഴിഞ്ഞിട്ട് ദേവു മോള് ഉറങ്ങി കഴിഞ്ഞിട്ട് പിന്നെ എഴുന്നേറ്റപ്പോ ഒരു അങ്കിൾ വന്നു..ഞാൻ നോക്കീപ്പോ ആ അങ്കിളും ഗോപമ്മേം കൂടി കളിക്കുവായിരുന്നു…"..

അത് കൂടി കേട്ടപ്പോ എല്ലാവർക്കും കാര്യം ഏകദേശം മനസ്സിലായി….

കാമുകന്റെ കൂടെപ്പോകാനാണ് തന്റെ മകളെ കൊല്ലാൻ ശ്രമിച്ചതെന്ന് മനസ്സിലാക്കാൻ അവർക്കധികം ചിന്തിക്കേണ്ടി വന്നില്ല...

അജയന് തലയ്ക്കു കൈ കൊടുത്ത് ഇരുന്നുപോയി..

രവി ആശ്വസിപ്പിക്കാൻ എന്നവണ്ണം അവന്റെ ചുമലിൽ കൈ വച്ചു…

"മോള് ആ അങ്കിളിനെ ഇതിനു മുൻപ് കണ്ടിട്ടുണ്ടോ…?"..ചോദിച്ചത് രാവിയായിരുന്നു…

"ആം.."..ദേവു തല കുലുക്കി..

"എവിടെ വച്…? "..

"അച്ഛ ബൈക്കിൽ നിന്ന് വീണപ്പോ വാവു വന്നപ്പോ ആശൂത്രിയിൽ വച് കണ്ടു….മോൾക്കും ഗോപമ്മയ്ക്കും ചോറ് ഒക്കെ മേടിച് തന്നു ആ അങ്കിള്…."....

അപ്പോഴാണ് തന്നെ ആശുപത്രിയിൽ എത്തിച്ച വിവേക് എന്നയാളെ അജയന് ഓർമ്മ വന്നത്...

"മോളെ...അയാളുടെ പേര് അറിയുമോ…?. "...

"ഗോപമ്മ ആ അങ്കിളിനെ വിവേകേട്ടാന്നു വിളിച്ചാർന്നു.."....

അത് കൂടി കേട്ടപ്പോൾ അജയന് ആളെ മനസ്സിലായി….

"എനിക്ക് മനസ്സിലായി രവിയേട്ടാ...ഞാൻ ബൈക്കിൽ നിന്ന് മറിഞ്ഞപ്പോൾ ആശുപത്രിയിൽ എത്തിച്ചയാളാണ്...എന്നെ ഇടിച്ചിട്ടതും അയാൾ തന്നെയാണ്….ആളെ എനിക്ക് മനസ്സിലായി...വിവേക്..!!.."...

"അയാളുടെ വീട് എവിടെയാണ് എന്ന് അറിയോ നിനക്ക്..?.. "...

"ഇല്ല രവിയേട്ടാ….പക്ഷെ അയാള് ജോലി ചെയ്യുന്നത് എവിടെയാണെന്ന് അറിയാം…"

"എവിടെയാ…? "

"സിറ്റിയിലുള്ള ഒരു ബാങ്കിലാണ്.."..

പിന്നെ നിമിഷങ്ങളോളം അവിടം നിശബ്ദമായിരുന്നു…

കുറച്ചു

💬 Comments

View all comments