Chapter Title : കാമയക്ഷി 2 [ആര്യൻ]
അവൻ അകത്തേക്ക് കയറി…
ആ വീട് മുഴുവൻ അവൻ ഗോപികയെ തിരഞ്ഞു…
പക്ഷെ അവൾ എന്നല്ല അവളുടേതായ ഒന്നും അവിടെ ബാക്കിയുണ്ടായിരുന്നില്ല..
അവളുടെ വസ്ത്രങ്ങൾ വച്ചിരുന്ന അലമാര തുറന്ന അജയന് കിട്ടിയത് ഒരു കടലാസ് കഷ്ണമാണ്…
തുറന്ന് നോക്കി അത് വായിച്ച അജയന്റെ കണ്ണുകൾ നിറഞ്ഞു…
"ഞാൻ പോകുന്നു
എന്നെ അന്വേഷിക്കരുത്"
എങ്ങോട് പോയി എന്നതിനോ എന്തിനു പോയി എന്നതിനോ യാതൊരു തെളിവും ഇല്ല…
വീടും പൂട്ടി ബൈക്ക് എടുത്ത് തിരിച്ചു രവിയേട്ടന്റെ വീട്ടിലേക്ക്...തന്റെ പൊന്നുമോളുടെ അടുത്തേക്ക് പുറപ്പെട്ടു….
രവിയേട്ടന്റെ വീട്ടിലേക്ക് കയറിച്ചെന്ന അജയന് കാണുന്നത് 'അച്ഛേ ' എന്ന് വിളിച്ചു ഉറക്കെ കരയുന്ന ദേവുവിനെയും അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന രവിയേട്ടനെയും ഭാര്യയെയുമാണ്….
"ദേവൂട്ടി….അച്ഛെടെ പൊന്നേ…."..
ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയ ദേവു ഉടനെ പാഞ്ഞു ചെന്ന് അജയന്റെ എളിയിലേക്ക് കയറി….
അജയന് തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്തു…
"അച്ഛ എങ്ങോട് പോയതാ…"...ദേവു കള്ള ദേഷ്യം ഇട്ടു
"അച്ഛ ദേവു മോൾക്ക് മിട്ടായി മേടിക്കാൻ പോയതാണല്ലോ.."..
"അച്ഛ പോയ അപ്പൊ ദേവു മോളെ പിന്നേം പാമ്പ് പിടിക്കാൻ വരില്ലേ...ദേവു മോള് വെള്ളത്തിൽ വീയുല്ലേ ? ".....ദേവു പയ്യെ ചുണ്ട് മലർത്തി…
ദേവൂട്ടി എന്തോരും പേടിച്ചു പോയിട്ടുണ്ട് എന്ന് അജയന് മനസ്സിലായി….
"ഇനി ആരും വരില്ലല്ലോ….ഇനി വരുമ്പോ അച്ഛയോട് പറഞ്ഞാ മതിട്ടോ...അച്ഛ നല്ല അടികൊടുത്ത് അതിനെ ഓടിച്ചോളാം ട്ടോ "....
"ആം..എന്റെ നല്ല അച്ഛയാട്ടോ...ഉമ്മ്മ…"..ദേവു പയ്യെ അവന്റെ കവിളിൽ മുത്തി…
"വാടാ...എന്തേലും കഴിക്കാം…"...അച്ഛന്റേം മോളുടെയും സ്നേഹപ്രകടനങ്ങൾ കണ്ടിരുന്ന രവി പറഞ്ഞു….
"ആഹാ അപ്പൊ ആരും ഒന്നും കഴിച്ചില്ലേ…? "..അജയന് ചോദിച്ചു….
"അതിന് ദേവൂട്ടി സമ്മതിക്കണ്ടേ…?... എഴുന്നേറ്റപ്പോ മുതൽ റേഡിയോ ഓൺ ആക്കിയ പോലെ കരച്ചിലല്ലാരുന്നോ…"....രവി ദേവുവിനെ കളിയാക്കിക്കൊണ്ട് പറഞ്ഞു…
അത് കേട്ട് നാണം വന്ന ദേവു അജയന്റെ തോളിൽ മുഖം ഒളിപ്പിച്ചു…..
എല്ലാവരും ഒരുമിച്ച് ചായ കുടിച്ചിട്ട് ഒരുമിച്ച് ഹാളിൽ വന്നിരുന്നു….
"രവിയേട്ടാ...ഒരു പ്രശ്നമുണ്ട്…"..നിശബ്ദതയ്ക്കു വിരാമമിട്ടുകൊണ്ട് അജയൻ സംസാരിച്ചു തുടങ്ങി…
"ഹ്മ്മ്...എന്തുപറ്റി ? "...രവി ചോദിച്ചു..
"അവൾ അവിടെയില്ല.."
"അവിടെയില്ലേ….?.. പിന്നെങ്ങോട് പോകാൻ.. "
"അറിയില്ല...ഞാൻ അവിടെ മുഴുവൻ നോക്കി…"
💬 Comments
View all comments